ട്രെയിൻ യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കും നിരവധി ആപ്പുകള്‍ ഡൗലോഡ് ചെയ്ത് ബുദ്ധിമുട്ടേണ്ട.റെയില്‍വേ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ നല്‍കുന്ന ‘റെയില്‍വണ്‍’ ആപ്പ് പുറത്തിറക്കി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.യാത്രക്കാർക്ക് റിസർവ് ചെയ്ത, റിസർവ് ചെയ്യാത്ത, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും പിഎൻആർ, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ എന്നിവ ട്രാക്ക് ചെയ്യാനും കഴിയുന്ന ഒരു ഏകജാലക പരിഹാരമാണ് ഈ ആപ്പ്. മാത്രമല്ല സഹായം തേടുന്നതിനും യാത്രാ ഫീഡ്‌ബാക്ക് നല്‍കുന്നതിനും ആപ്പ് ഉപയോഗിക്കാം.ആൻഡ്രോയിഡ് പ്ലേ സ്റ്റോറില്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
‘3% കിഴിവോടെ റിസർവ് ചെയ്യാത്തതും പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെയും വില്‍പ്പന, തത്സമയ ട്രെയിൻ ട്രാക്കിംഗ്, പരാതി പരിഹാരം, ഇ-കാറ്ററിംഗ്, പോർട്ടർ, ലാസ്റ്റ്-മൈല്‍ ടാക്സി ബുക്കിംഗ് തുടങ്ങിയ എല്ലാ യാത്രാ സേവനങ്ങളും ഇത് സംയോജിപ്പിക്കുന്നു. റിസർവ് ചെയ്ത ടിക്കറ്റുകള്‍ ഐആർസിടിസിയില്‍ തുടർന്നും ലഭിക്കും. റെയില്‍വണ്‍ ആപ്പുമായി പങ്കാളിത്തമുള്ള മറ്റ് നിരവധി വാണിജ്യ ആപ്പുകളെ പോലെ, ഐആർസിടിസിയാണ് റെയില്‍വണ്‍ ആപ്പിന് അംഗീകാരം നല്‍കിയിരിക്കുന്നത്,’ മന്ത്രാലയം പറഞ്ഞു.
ഒരു ടിക്കറ്റിനും സ്റ്റേഷൻ കൗണ്ടറില്‍ ക്യൂ നില്‍ക്കേണ്ട
1. റിസർവ്ഡ്, ജനറല്‍ ടിക്കറ്റുകള്‍ എടുക്കാം. നേരത്തേ യു.ടി.എസ് ആപ് വഴി നടപ്പാക്കിയെങ്കിലും വിജയിച്ചില്ല
2. പ്ലാറ്റ്ഫോം ടിക്കറ്റുകളും ലഭ്യം
3. ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍4. പി.എൻ.ആർ, കോച്ച് പൊസിഷൻ
5. യാത്രാ പ്ലാനിംഗിന് സഹായിക്കും
6. ട്രെയിനിന്റെ ലൈവ് ലൊക്കേഷൻ ട്രാക്കിംഗ്7. റീഫണ്ടില്‍ അടക്കം പരാതി പരിഹാരത്തിന് സംവിധാനം8. ഭക്ഷണം ഓർഡർ ചെയ്യാം