Home covid19 കോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ്

കോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ്

by admin

ബെംഗളുരു : കോവിഡ് പരിശോധനക്ക് തുക അടക്കാൻ സർക്കാർ ഉത്തരവ്. കർണാടകയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വ്യോമ, റെയിൽ മാർഗ്ഗം എത്തുന്നവർ ഇനി മുതൽ കോവിഡ് പരിശോധനക്ക് തുക അടക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

സംസ്ഥാനത്ത് നിർബന്ധിത ക്വാറന്റയിൻ കേന്ദ്രങ്ങളുടെ കുറവും ഗ്രാമീണ മേഖല ഉൾപ്പെടെ പണം കൊടുത്ത് ക്വാറന്റെയിനിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചതുമാണ് സർക്കാരിനെ ഈ തീരുമാനത്തിൽ എത്തിച്ചത്.

മഹാരാഷ്ട്രാ, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്നാട്, ഡെൽഹി തുടങ്ങിയ തീവ്ര ബാധിത സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് ഇതു ബാധകം. പരിശോധന തുക സംബന്ധിച്ച് സ്വകാര്യ ലാബുകളുമായി സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്.

കേരളത്തിൽ നിന്നും കർണാടകയിലേക്ക് എത്തിയവർക്ക് 14 ദിവസ ഹോം ക്വാറന്റെയിനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു മാറ്റമില്ലാതെ തുടരും.

സർക്കാർ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ലാബുകളുടെ കിയോസ്കകൾ വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും ക്രമീകരിക്കും. 650 രൂപയാണ് പരിശോധനക്ക് ഒരാളിൽ നിന്നും ഈടാക്കുന്നത്. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കും.

bangalore malayali news portal join whatsapp group for latest update

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group