Home തിരഞ്ഞെടുത്ത വാർത്തകൾ ബാല്യകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാംഗോ ബൈറ്റ് രുചിയിൽ ടൂത്ത് പേസ്റ്റ്; പാർലെയും പെർഫോറയും കൈകോർക്കുന്നു

ബാല്യകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാംഗോ ബൈറ്റ് രുചിയിൽ ടൂത്ത് പേസ്റ്റ്; പാർലെയും പെർഫോറയും കൈകോർക്കുന്നു

മുംബൈ: ഇന്ത്യയിലെ തലമുറകളുടെ പ്രിയപ്പെട്ട മാമ്പഴ മിഠായിയായ ‘പാർലെ മാംഗോ ബൈറ്റ്’ ഇനി ടൂത്ത് പേസ്റ്റിന്റെ രൂപത്തിലും ലഭ്യമാകും. പ്രമുഖ ഓറൽ കേയർ ബ്രാൻഡായ പെർഫോറയും (Perfora) പാർലെ പ്രൊഡക്ട്സും (Parle Products) കൈകോർത്താണ് വ്യത്യസ്തമായ ഈ ലിമിറ്റഡ് എഡിഷൻ ഫ്ലൂറൈഡ് പ്ലസ് (Fluoride+) ടൂത്ത് പേസ്റ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്.സാധാരണയായി വിപണിയിൽ കാണപ്പെടുന്ന പുതിന (Mint) രുചികൾക്ക് പകരം, കുട്ടിക്കാലത്തെ മധുരമുള്ള മാമ്പഴ മിഠായിയുടെ മണം നൽകുന്നതാണ് ഈ ടൂത്ത് പേസ്റ്റിന്റെ പ്രധാന സവിശേഷത.

മിഠായിയുടെ രുചി നൽകുന്നുണ്ടെങ്കിലും, ദന്തസംരക്ഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും ദിവസേനയുള്ള ഉപയോഗത്തിനായി തികച്ചും സുരക്ഷിതമായ രീതിയിലാണ് ഈ ടൂത്ത് പേസ്റ്റ് തയാറാക്കിയിരിക്കുന്നത്.പാർലെയുടെ പരമ്പരാഗത ജനപ്രിയ രുചിയും പെർഫോറയുടെ ആധുനിക ഓറൽ കേയർ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ വിപ്ലവകരമായ മാറ്റം, നിത്യേനയുള്ള ബ്രഷിംഗ് അനുഭവത്തെ കൂടുതൽ സന്തോഷകരമാക്കുമെന്ന്നും ഇരു കമ്പനികളും വ്യക്തമാക്കി. പുതിയ ഈ മാംഗോ ഫ്ലേവർ പേസ്റ്റ് വേഗത്തിൽ പ്രിയങ്കരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group