Home തിരഞ്ഞെടുത്ത വാർത്തകൾ നിപ മരുന്ന് വിവാദത്തില്‍ പ്രതികരിച്ച്‌ ചികിത്സിച്ച ഡോക്ടര്‍; ‘നിപ മരണങ്ങള്‍ക്ക് റെംഡെസിവര്‍ മരുന്ന് ഉപയോഗവുമായി ബന്ധമില്ല’

നിപ മരുന്ന് വിവാദത്തില്‍ പ്രതികരിച്ച്‌ ചികിത്സിച്ച ഡോക്ടര്‍; ‘നിപ മരണങ്ങള്‍ക്ക് റെംഡെസിവര്‍ മരുന്ന് ഉപയോഗവുമായി ബന്ധമില്ല’

കോഴിക്കോട്: 2023ന് ശേഷമുള്ള നിപ മരണങ്ങള്‍ക്ക് റെംഡെസിവർ മരുന്ന് ഉപയോഗവുമായി ബന്ധമില്ലെന്ന് നിപ രോഗികളെ ചികിത്സിച്ച ഡോ.അനൂപ് കുമാർ എ എസ്. ഈ കാലയളവില്‍ മരിച്ച ആറ് പേർക്കും ഈ മരുന്ന് നല്‍കിയിട്ടില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ആറില്‍ നാല് പേർക്കും മരിച്ചതിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രണ്ട് പേർക്ക് മരുന്ന് നല്‍കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കി. റാംഡെസിവറിന് രണ്ട് വർഷമാണ് സെല്‍ഫ് കാലാവധിയെന്നും കാലാവധി കഴിഞ്ഞ മരുന്ന് ചികിത്സക്ക് ഉപയോഗിച്ചോ എന്നത് അറിയില്ലെന്നും അനൂപ് പറഞ്ഞു.അതേസമയം, നിപ മരുന്ന് വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ രംഗത്ത് വന്നു.

ക്ലിനിക്കല്‍ ട്രയല്‍ മരുന്നാണോ രോഗികള്‍ക്ക് നല്‍കിയതെന്ന് സംശയമുണ്ടെന്ന് സൂപ്രണ്ട് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാനുഫാക്ചറിങ് ഡേറ്റും എക്സ്പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണ് എങ്കിലും മാനുഫാക്ചറിംഗ് ഡേറ്റ് ഇല്ലാത്ത മരുന്ന് ആയിരുന്നു എത്തിയത്.കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി ആയിരുന്നു കൂടുതല്‍ ഇടപാടുകള്‍ നടന്നത്. ഇതില്‍ ആരെല്ലാം ഇടനിലക്കാരായി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരും.

പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തില്‍ വില കുറഞ്ഞ മരുന്ന് കൊടുക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ എന്നും ക്ലിനിക്കല്‍ ട്രയലിനെ കുറിച്ചുള്ള പരാമർശമൊന്നും കത്തില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിപ രോഗികള്‍ക്ക് നല്‍കിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞോയെന്ന് സംശയമുണ്ടെന്ന് മന്ത്രി സഭയിലാണ് ഉന്നയിച്ചത്. 2021ല്‍ വാങ്ങിയ മരുന്നിൻ്റെ കാലാവധി 2023 മെയ് വരെയാണെന്നും 2024ലും 25ലും ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു. ഈ മരുന്ന് ഉപയോഗിച്ചത് കൊണ്ടാണോ നിപ ബാധിതർ മരിച്ചതെന്ന് പരിശോധിക്കുമെന്നും ഇതിനായി മെഡിക്കല്‍ ബോർഡ് രൂപീകരിച്ചെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group