Home Featured ബംഗളുരു:ഓണത്തിന് കേരള ആർടിസിക്ക് ആദ്യഘട്ടത്തിൽ 18 സ്പെഷൽ ബസുകൾ

ബംഗളുരു:ഓണത്തിന് കേരള ആർടിസിക്ക് ആദ്യഘട്ടത്തിൽ 18 സ്പെഷൽ ബസുകൾ

ഓണത്തിന് കേരള ആർടിസിക്ക് ആദ്യഘട്ടത്തിൽ 18 സ്പെഷൽ ബസുകൾ. ഓണത്തിന് മുന്നോടിയായി സെപ്റ്റംബർ 1 മുതലുള്ള റിസർവേഷൻ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 2 മുതൽ 7 വരെ ബംഗളൂരുവിൽ നിന്നും 11 മുതൽ 13 വരെ കേരളത്തിൽ നിന്ന് തിരിച്ചുമാണ് സ്പെഷൽ ബസുകൾ ക്രമീകരിച്ചിരിക്കുന്നത്.

പതിവ് സർവീസുകളിലെ ബുക്കിങ് പൂർത്തിയായാൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് തുടങ്ങും. തിരുവനന്തപുരത്തേക്ക് തിരുനൽവേലി, നാഗർകോവിൽ വഴി 2 സ്പെഷൽ സർവീസ് ഉണ്ടാകും.സ്വിഫ്റ്റ് ബസുകൾ കൂടി എത്തിയതോടെ വിവിധ ഡിപ്പോകളിൽ നിന്ന് അധിക ബസ് ലഭിക്കുന്നതിനുള്ള കാലതാമസം ഉൾപ്പെടെ ഇത്തവണ ഒഴിവാക്കാൻ സാധിക്കും.

സ്പെഷൽ ബസുകളിൽ 20 ശതമാനം അധിക ഫ്ലെക്സി ടിക്കറ്റ് നിരക്കാണ് ഈടാക്കുക. ഓൺലൈനിലൂടെ ടിക്കറ്റെടുക്കുമ്പോൾ എസി ബസുകളിൽ 10 ശതമാനവും നേരിട്ട് ബസിൽ നിന്ന് ടിക്കറ്റെടുക്കുമ്പോൾ 20 ശതമാനവും നിരക്ക് ഉയരും. നോൺ എസി ഡീലക്സ്, എക്സ്പ്രസ് ബസുകളിൽ ഓൺലൈനിൽ 5 ശതമാനവും നേരിട്ടെടുക്കുമ്പോൾ 15 ശതമാനവുമാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group