മസ്കത്ത്: ജുമുഅ നമസ്കാരം നിർത്താനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ.
പ്രചരിപ്പിച്ച പോസ്റ്റ് പഴയതാണെന്നും 2020 മാർച്ചിൽ ഏർപ്പെടുത്തിയ ഒമാൻ സുൽത്താനേറ്റിന്റെ മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ടതാണെന്നും അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. എല്ലാവരോടും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ എടുക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.