ദില്ലി: കൂടുതല്‍ വിപുലമായ ഇളവുകളോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ കൊവിഡ് മാര്‍ഗ്ഗരേഖ പുറത്തിറക്കി. പുതിയ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്‍്റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ടാവും.
സിനിമാതിയേറ്ററുകളിലും ഇനി കൂടുതല്‍ പേരെ പ്രവേശിപ്പിക്കാം. മത,കായിക,വിദ്യാഭാസ,സാമൂഹിക പരിപാടികളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനും അനുമതി നല്കി. നിലവില്‍ അന്‍പത് ശതമാനം പേര്‍ക്കാണ് ഒരേസമയം പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അടച്ചിട്ടിരുന്ന സ്വിമ്മിംഗ് പൂളുകള്‍ തുറക്കാനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
വിദേശ വിമാന യാത്രകളിലെ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതില്‍ വ്യോമയാന മന്ത്രാലയത്തിന് ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാം.
ഇതാ വരുന്നൂ,നമ്മുടെ ‘സ്വന്തം’ ഡിജിറ്റല്‍ കറന്‍സി
പുതിയ ഇളവുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സംസ്ഥാനങ്ങള്‍ക്ക് അകത്തും പുറത്തുമുള്ള യാത്രകള്‍ക്ക് യാതൊരു നിയന്ത്രണവും ഇനി ഉണ്ടാകില്ലെന്നും അന്തര്‍ സംസ്ഥാന യാത്രകള്‍ക്കായി ഇനി പ്രത്യേക അനുമതി തേടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാരിന്‍്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
- യുദ്ധക്കളമായി ഡല്‍ഹി
- അസംതൃപ്തി : സംഥാനത്തു 4 ദിവസത്തിനിടെ വീണ്ടും വകുപ്പുമാറ്റം
- കർണാടകയിൽ എംപയര്‍ ഹോടെലില്‍ അക്രമം: ആറുപേര്‍ അറസ്റ്റില്‍
- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കര്‍ണാടക
- വകുപ്പ് മാറ്റം, പ്രതിഷേധം പ്രകടിപ്പിച്ച് ആരോഗ്യ മന്ത്രി
- വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കും; കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാമെന്നു വാട്സാപ്പ്
- ‘രാജ്യസ്നേഹി’യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാൾ നമ്മുടെ 40 പട്ടാളക്കാരുടെ മരണം ആഘോഷിക്കുന്നു; ഈ ചതി സർക്കാർ അന്വേഷിച്ചില്ലെങ്കിൽ സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ: ശശി തരൂർ
- 67 വർഷത്തിലേറെയായി കുളിക്കാത്ത ഒരാൾ; വിചിത്രമായ ജീവിത രീതികളുള്ള അമൗ ഹാജി.
- രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് വാക്സിൻ എടുത്തത് കർണാടകയിൽ