നവകേരള ബസ് നാളെ മുതല്‍ വീണ്ടും സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗളുരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സര്‍വീസ്.രാവിലെ 8.30 ന് കോഴിക്കോട് നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് വൈകിട്ട് നാലരയോടെ ബെംഗളുരുവില്‍ എത്തും. തിരികെ രാത്രി 10.30 ന് യാത്ര തിരിക്കുന്ന ബസ്സ് പിറ്റേ ദിവസം പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് എത്തും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളിലാണ് ബസ്സിന് സ്റ്റോപ്പ് ഉള്ളത്.ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നിരക്ക് അടക്കം 911 രൂപയാണ് ചാർജ്.
ആദ്യ മൂന്നു ദിവസത്തെ ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായി. എസി ഗരുഡ പ്രീമിയം സര്‍വീസായാണ് നവ കേരള ബസ് ഓടുന്നത്. കഴിഞ്ഞ ദിവസമാണ് സീറ്റ് വർധിപ്പിച്ചു രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചത്. ബസ്സില്‍ അധികമായി 11 സീറ്റുകള്‍ ഘടിപ്പിക്കുകയും എസ്കലേറ്ററും പിന് ഡോറും ഒഴിവാക്കി പകരം മുന്നിലൂടെ കയറാവുന്ന സംവിധാനമാക്കുകയും ചെയ്തിരുന്നു.
രണ്ട് കുപ്പി വിസ്കി ഒറ്റയടിക്ക് അകത്താക്കിയ യുവാവിന് ദാരുണാന്ത്യം
രണ്ട് കുപ്പി വിസ്കി ഒറ്റയടിക്ക് അകത്താക്കിയ തായ് ഇൻഫ്ളുവൻസർക്ക് ദാരുണാന്ത്യം. തനകരൻ കാന്തീ (21) എന്ന ഇൻഫ്ളുവൻസറാണ് മരിച്ചത്.പന്തയത്തിന്റെ ഭാഗമായാണ് ഇയാള്‍ രണ്ട് കുപ്പി വിസ്കി കുടിച്ചത്. 30,000 തായ് ബാത്ത് (75,228 രൂപ) യ്ക്കായിരുന്നു ബാങ്ക് ലസ്റ്റർ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇയാള്‍ പന്തയം വെച്ചിരുന്നത്. ഭിന്നശേഷിക്കാരനായ ഇയാള്‍ നേരത്തെയും സമാനമായ പന്തയങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.തായ്ലന്റിലെ ചന്ദാബുരി ജില്ലയില്ലാണ് സംഭവം. ഡിസംബർ 25ന് ഇവിടെ നടന്ന ഒരു പിറന്നാള്‍ ആഘോഷത്തിനിടയില്‍ ചിലർ ഇയാളെ പന്തയത്തിനായി വെല്ലുവിളിക്കുകയായിരുന്നു.
350 എം.എല്ലിന്റെ വിസ്കി ബോട്ടില്‍ ഒറ്റയടിക്ക് കുടിക്കാനായിരുന്നു പന്തയം. ഒരു കുപ്പിക്ക് 10,000 ബാത്ത് എന്ന രീതിയിലായിരുന്നു പണം വാഗ്ദാനം ചെയ്തത്. അപ്പോള്‍ത്തന്നെ മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒറ്റയിരിപ്പിന് രണ്ട് കുപ്പി കുടിക്കുകയായിരുന്നു.വൈകാതെ അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാന്തീയുമായി പന്തയം വെച്ചയാളെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയതായി തായ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.