Home Featured ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻലൈനിൽ മൂന്നു ദിവസം സർവീസ് മുടങ്ങും

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻലൈനിൽ മൂന്നു ദിവസം സർവീസ് മുടങ്ങും

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻലൈനിൽ പീനിയ ഇൻഡസ്ട്രിക്കും നാഗസാന്ദ്രയ്ക്കുമിടയിൽ വെള്ളിയാഴ്ചമുതൽ ഞായറാഴ്‌ചവരെ സർവീസ് മുടങ്ങും.നാഗസാന്ദ്രയിൽനിന്ന് മാധവാരയിലേക്കുള്ള പാതയുടെ അന്തിമജോലികൾ നടക്കുന്നതിനാലാണ് ഈഭാഗത്ത് സർവീസ് മുടങ്ങുന്നത്.തിങ്കളാഴ്ച‌രാവിലെ അഞ്ചിന് സർവീസ് പുനരാരംഭിക്കും.മൂന്നുദിവസം ഗ്രീൻലൈനിൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിനും പീനിയ ഇൻഡസ്ട്രിക്കും ഇടയിൽ മാത്രമായിരിക്കും സർവീസ്. അതേസമയം, പർപ്പിൾ ലൈനിൽ സർവീസ് സാധാരണപോലെ നടക്കും.

റെയില്‍വേ ട്രാക്കില്‍ പാചകവും ഉറക്കവുമായി ഒരു സംഘം; പ്രതികരിച്ച്‌ റെയില്‍വേ

ട്രെയിന്‍ ഓടുന്ന പാളത്തില്‍ ഒരു സംഘം സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുകയും കിടന്നുറങ്ങുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു.മുംബയിലെ മഹിം ജംങ്ഷന്‍ ലോക്കല്‍ ട്രെയിന്‍ ട്രാക്കിലാണ് സംഭവം.മുംബയ് മാറ്റേഴ്‌സ് എന്ന എക്‌സ് ഹാന്‍ഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മുംബയ് ഡിവിഷന്‍ മാനേജര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഒരു സംഘം സ്ത്രീകള്‍ ട്രാക്കില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്ബോള്‍ മറ്റൊരു ഭാഗത്തിരുന്ന് കുട്ടികള്‍ പഠിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഉത്തരവാദിത്തമില്ലാത്ത ഈ പ്രവര്‍ത്തിക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്.വീഡിയോ കണ്ട ശേഷം രോഷത്തോടെയാണ് പലരും പ്രതികരണവുമായി രംഗത്ത് വരുന്നത്. എത്രയും വേഗം പ്രദേശവാസികള്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും അധികൃതരെകൊണ്ട് നടപടി സ്വീകരിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട് നിരവധിപേര്‍.

അതേസമയം വിഷയത്തില്‍ ഇടപെടുന്നതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നും. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും റെയില്‍വേ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group