നാല് വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷം സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചു. പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം, വേര്‍പിരിയാനുള്ള ദമ്ബതികളുടെ തീരുമാനത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നാഗാര്‍ജുന.
ഒരു എന്റര്‍ടൈന്‍മെന്റ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെകുറിച്ച് സംസാരിച്ചത്. വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ സാമന്ത ആണ് ആദ്യം തീരുമാനിച്ചതെന്ന് നാഗാര്‍ജുന വെളിപ്പെടുത്തി.
2021ലെ പുതുവര്‍ഷത്തിന് ശേഷമാണ് അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ഒക്ടോബറില്‍ സാമന്തയും നാഗ ചൈതന്യയും വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. തങ്ങളുടെ പ്രസ്താവനയില്‍, വേര്‍പിരിയാനുള്ള തീരുമാനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തുന്നതില്‍ നിന്ന് ദമ്ബതികള്‍ വിട്ടുനിന്നു. ഇവരുടെ വിവാഹമോചനം സംബന്ധിച്ച നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. , ‘നാഗ ചൈതന്യ അവളുടെ(സാമന്ത) തീരുമാനം അംഗീകരിക്കുകയായിരുന്നു. പക്ഷേ അവന്‍ എന്നെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നു, ഞാന്‍ എന്ത് വിചാരിക്കും, കുടുംബത്തിന്റെ പ്രശസ്തിയ്ക്ക് ഇതുകാരണം കോട്ടം സംഭവിക്കില്ലേ തുടങ്ങിയ കാര്യങ്ങളെല്ലാം അവനെ അലട്ടി. ഞാന്‍ വിഷമിക്കുമെന്ന് കരുതി അവന്‍ എന്നെ ആശ്വസിപ്പിച്ചു. ദാമ്ബത്യ ജീവിതത്തില്‍ നാല് വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു. അങ്ങനെ ഒരു പ്രശ്നവും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. രണ്ടുപേരും വളരെ അടുപ്പത്തിലായിരുന്നു, എങ്ങനെ ഈ തീരുമാനത്തിലേക്ക് വന്നുവെന്ന് എനിക്കറിയില്ല’ നാഗാര്‍ജുന പറഞ്ഞു.