Home Uncategorized ദ​സ​റ ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും ; ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രവേശന ടാക്‌സ് ഒഴിവാക്കി

ദ​സ​റ ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും ; ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രവേശന ടാക്‌സ് ഒഴിവാക്കി

by admin

ബം​ഗ​ളൂ​രു: ക​ര്‍ണാ​ട​ക​യു​ടെ സാം​സ്‌​കാ​രി​ക ത​ല​സ്ഥാ​ന​മാ​യ മൈ​സൂ​രു ന​ഗ​ര​ത്തി​ൽ 415ാമ​ത് നാ​ട​ഹ​ബ്ബ മൈ​സൂ​രു ദ​സ​റ​ക്ക് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം. ദ​സ​റ​ക്ക് മു​മ്പെ സു​പ്രീം​കോ​ട​തി വ​രെ​യെ​ത്തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വി​ട​പ​റ​ഞ്ഞ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ക്ഷ​ണി​താ​വാ​യ സാ​ഹി​ത്യ​കാ​രി ബാ​നു മു​ഷ്താ​ഖ് രാ​വി​ലെ 10.10 മു​ത​ൽ 10.40 വ​രെ ചാ​മു​ണ്ഡി മ​ല​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ക്കും. ചാ​മു​ണ്ഡേ​ശ്വ​രി ദേ​വി​ക്ക് പൂ​ക്ക​ൾ അ​ർ​പ്പി​ച്ച് ന​വ​രാ​ത്രി​ക്ക് തു​ട​ക്ക​മി​ടും.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, മ​ന്ത്രി​മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ചാ​മു​ണ്ഡി മ​ല​മു​ക​ളി​ലെ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യി വ​മ്പി​ച്ച വേ​ദി​ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 1000 അ​തി​ഥി​ക​ൾ​ക്ക് ഇ​രി​പ്പി​ട സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വെ​ള്ളി ര​ഥ​ത്തി​ൽ (ബെ​ല്ലി ര​ഥ) സ്ഥാ​പി​ച്ചി​ട്ടു​ള്ള ഉ​ത്സ​വ​മൂ​ർ​ത്തി​യെ ‘ബ്ര​ഹ്മി അ​ല​ങ്കാ​ര’​ത്തി​ൽ അ​ല​ങ്ക​രി​ച്ച്, പൂ​ക്ക​ൾ അ​ർ​പ്പി​ക്കു​ന്ന​തോ​​ടെ ച​ട​ങ്ങ് ആ​രം​ഭി​ക്കും.

ഇ​തി​ന് മു​ന്നോ​ടി​യാ​യി ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ഞാ​യ​റാ​ഴ്ച ശു​ദ്ധീ​ക​ര​ണ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​ത് പ​രി​ഗ​ണി​ച്ച് 6000ത്തി​ല​ധി​കം പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​മാ​ൻ​ഡോ, ആ​ർ.​എ​ഫ്, കെ.​എ​സ്.​ആ​ർ.​പി, സി​വി​ൽ, ട്രാ​ഫി​ക് പൊ​ലീ​സ് എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​വും. ദ​സ​റ ആ​ഘോ​ഷം വീ​ക്ഷി​ക്കാ​നാ​യി നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണെ​ത്തു​ക. ചാ​മു​ണ്ഡി മ​ല​യി​ലും മൈ​സൂ​ർ കൊ​ട്ടാ​ര​ത്തി​ലും മൈ​സൂ​ർ മൃ​ഗ​ശാ​ല​യി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്

ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവയിൽ ബു ക്കിങ് തകൃതിയാണ്. കൊട്ടാരവും പൈതൃക കെട്ടി ടങ്ങളും നഗരത്തിലെ പ്രധാന പാതകളും ഭംഗിയാ യി വിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്. പുഷ്പ പ്രദർ ശനങ്ങൾ, ദസറ പ്രദർശനം എന്നിവയും വിനോദസ ഞ്ചാരികളെ ആകർഷിക്കുന്നു. 135 കി.മീ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. മൈസൂരു നഗരത്തി ലെ 118 ജങ്ഷനുകളിൽ വിവിധ മാതൃകകളിൽ അ ലങ്കാരമൊരുക്കി. 27ന് ദസറ എയർഷോ ബന്നിമ ണ്ഡപ് മൈതാനത്തിന് മുകളിൽ അരങ്ങേറും.

ഇതര സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രവേശന ടാക്‌സ് ഒഴിവാക്കി ; ദസറ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഗതാഗ ത വകുപ്പ് ഇതര സംസ്ഥാനങ്ങളിൽനിന്ന് മൈസൂരി ലേക്ക് വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് എൻട്രി ടാക് സും പെർമിറ്റ് ടാക്സു‌ം ഒഴിവാക്കി. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ രണ്ടു വരെ നീളുന്ന ദസറ ആ ഘോഷകാലത്ത് മാത്രമേ ഈ ഇളവ് ബാധകമാകൂ. വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നടപടി.ഗതാഗത വകുപ്പിൻ്റെ ഔദ്യോഗിക വിജ്ഞാപനപ്ര കാരം, മൈസൂരുവിലേക്കും മാണ്ഡ്യ ജില്ലയിലെ ശ്രീ രംഗപട്ടണത്തിലേക്കും വരുന്ന വാഹനങ്ങൾക്കാണ് ഇളവ് ബാധകമാകുക.

ശ്രീരംഗപട്ടണയിലാണ് ബൃ ന്ദാവൻ ഗാർഡൻസ്, കെ.ആർ.എസ് അണക്കെട്ട്, രംഗനതിട്ടു പക്ഷിസങ്കേതം തുടങ്ങിയ വിനോദസ ഞ്ചാരകേന്ദ്രങ്ങളുള്ളത്.കർണാടകക്ക് പുറത്തുള്ള സംസ്ഥാനങ്ങളിൽ രജി സ്റ്റർ ചെയ്ത, പ്രത്യേക പെർമിറ്റോടെ ഓടുന്ന ടൂറി സ്റ്റ് വാഹനങ്ങൾക്കാണ് ഇളവ് ബാധകമെന്ന് ഗതാ ഗത വകുപ്പ് വ്യക്തമാക്കി. 1957ലെ മോട്ടോർ വാഹ ന നികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പൊതുതാൽപര്യത്തിനായി ഇളവ് അനുവദിച്ചതാ ണെന്നും വിജ്ഞാപനത്തിൽ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group