Home Featured ദസറയോടനുബന്ധിച്ച് ക്ഷേത്ര മേളകളിൽ മുസ്ലീം കച്ചവടക്കാർക്കുള്ള നിരോധനം പിൻവലിക്കണം; വ്യാപാരികളുടെ സംഘടന

ദസറയോടനുബന്ധിച്ച് ക്ഷേത്ര മേളകളിൽ മുസ്ലീം കച്ചവടക്കാർക്കുള്ള നിരോധനം പിൻവലിക്കണം; വ്യാപാരികളുടെ സംഘടന

by admin

കർണാടക:ദസറ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മേളകളിൽ മുസ്ലീം കച്ചവടക്കാർക്കുള്ള നിരോധനം പിൻവലിക്കണമെന്ന് വ്യാപാരികളുടെ സംഘടന.

ദസറയുടെ വരാനിരിക്കുന്ന ഉത്സവ സീസണിൽ മുസ്ലീം കച്ചവടക്കാരെ ക്ഷേത്ര മേളകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് തീരദേശ കർണാടകയിലെ വ്യാപാരികളുടെ സംഘടന ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം, സംഘപരിവാർ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ പല ആരാധനാലയങ്ങളും ഈ മേളകളിൽ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയിരുന്നു. വിവിധ മതപശ്ചാത്തലങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ഉഡുപ്പി ജില്ലകളുടെ മതമേള വ്യവസായി ഏകോപന സമിതിയാണ് ഈ അഭ്യർത്ഥന നടത്തുന്നത്.

ദക്ഷിണ കന്നഡയിലെ മംഗലാപുരത്ത് സർക്കാർ നിയന്ത്രണത്തിലുള്ള മംഗളാദേവി ക്ഷേത്രത്തിൽ പോലും മുസ്ലീം കച്ചവടക്കാരെ വിലക്കിയതായി സമിതി പരാതിപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group