Home കർണാടക ‘എന്റെ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രം’; മകൻ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചതിന് പിന്നാലെ 29-കാരിയായ അമ്മ ജീവനൊടുക്കി

‘എന്റെ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രം’; മകൻ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചതിന് പിന്നാലെ 29-കാരിയായ അമ്മ ജീവനൊടുക്കി

by ടാർസ്യുസ്

ബെംഗളൂരു: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മയും ജീവിതം അവസാനിപ്പിച്ചു.ബെംഗളൂരുവില്‍ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥയായ പ്രതിഭ (29) ആണ് 11 മാസം പ്രായമുള്ള മകൻ അഗസ്ത്യയുടെ മരണത്തിന് പിന്നാലെ ജീവനൊടുക്കിയത്.ടെറസ്സില്‍ ഉണങ്ങാനിട്ട വസ്ത്രങ്ങള്‍ എടുക്കാൻ പ്രതിഭ പോയ സമയത്ത് കുഞ്ഞ് ഇഴഞ്ഞുനീങ്ങി ബാത്ത്റൂമിലെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീഴുകയുമായിരുന്നു. തിരിച്ചെത്തിയ പ്രതിഭ കണ്ടത് വെള്ളത്തില്‍ ചലനമറ്റ മകനെയാണ്. മകന്റെ മരണത്തില്‍ തകർന്നുപോയ പ്രതിഭ തന്റെ അശ്രദ്ധ മൂലമാണ് മകൻ മരിച്ചതെന്ന കുറ്റബോധത്താല്‍ സ്വന്തം ജീവിതവും അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.’എന്റെ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രമാണ്’ എന്ന് ആത്മഹത്യാക്കുറിപ്പില്‍ വിങ്ങലോടെ അവർ എഴുതിവെച്ചിരുന്നു. വൈകുന്നേരം 6:30-ഓടെ ജോലി കഴിഞ്ഞ് ഭർത്താവ് തിരിച്ചെത്തിയപ്പോഴാണ് വീട് അകത്തുനിന്നും പൂട്ടിയ നിലയില്‍ കണ്ടത്. കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ അകത്തു കയറിയ അദ്ദേഹം കണ്ടത് ചേതനയറ്റ ഭാര്യയെയും മകനെയുമാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group