Home തിരഞ്ഞെടുത്ത വാർത്തകൾ മരണം 24ാം വയസില്‍, ആറും നാലും വയസുള്ള രണ്ട് മക്കള്‍; ജസീലയുടെ ശബ്‌ദസന്ദേശം പുറത്ത്; ഭര്‍ത്താവില്‍ നിന്ന് കൊടിയ മാനസികപീഡനം നേരിട്ടെന്ന് വിവരം

മരണം 24ാം വയസില്‍, ആറും നാലും വയസുള്ള രണ്ട് മക്കള്‍; ജസീലയുടെ ശബ്‌ദസന്ദേശം പുറത്ത്; ഭര്‍ത്താവില്‍ നിന്ന് കൊടിയ മാനസികപീഡനം നേരിട്ടെന്ന് വിവരം

by ടാർസ്യുസ്

കാസർകോട് : മോഷണ ആരോപണം നേരിട്ട് ആത്മഹത്യ ചെയ്ത ജസീലക്ക് ഭർത്താവിൻ്റെ ഭാഗത്ത് നിന്നും നിരന്തര മാനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്.പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മക്കളെ ഓർത്താണ് പിടിച്ച്‌ നിന്നതെന്നും യുവതി സുഹൃത്തക്കള്‍ക്കയച്ച വാട്സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നു. ഈ മാസം 15നാണ് നാലത്തടുക്കയിലെ ജസീലയെ എലിവിഷം കഴിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 ന് ചികിത്സയിലിരിക്കെ മരിച്ചു. മോഷണക്കുറ്റം ആരോപിച്ചതിലെ കടുത്ത മാനസിക വിഷമം മൂലമാണ് 24 വയസുകാരി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി.

ജസീലക്ക് ഭർത്താവില്‍ നിന്നും നിരന്തര മാനസിക പീഡനം ഉണ്ടായതായി തെളിയിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. ജസീല സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഭർത്താവിൻ്റെ ശല്യം സഹിക്കാൻ കഴിയാതെ പലതവണ ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മക്കളെ ഓർത്താണ് പിടിച്ച്‌ നില്‍ക്കുന്നതെന്നും ജസീല പറയുന്നു. ആറും നാലും വയസുള്ള കുട്ടികളാണ് ഇവർക്ക്. ജസീലയുടെ സഹോദരൻ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തെങ്കിലും ആരോപണ വിധേയരായവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.ഒൻപതര പവൻ സ്വർണ്ണം നഷ്ടമായി എന്ന് പരാതി നല്‍കിയ ജസീലയുടെ സുഹൃത്ത് അഫ്രീദിൻ്റെ കുടുംബാഗങ്ങള്‍ അടക്കമുള്ളവരെയാണ് ചോദ്യം ചെയ്യാനുള്ളത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജീവനൊടുക്കുന്നതിനു മുൻപ് ജസീല ചിത്രീകരിച്ച വീഡിയോയില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥാണ് നിർദ്ദേശം നല്‍കിയത്.

You may also like

Join Our WhatsApp Group