Home തിരഞ്ഞെടുത്ത വാർത്തകൾ കഴക്കൂട്ടത്ത് 23 കാരിയെ ബലാത്സംഗം ചെയ്ത സംഭവം: ഒന്നാം പ്രതിയായ ഇടനിലക്കാരി പിടിയില്‍

കഴക്കൂട്ടത്ത് 23 കാരിയെ ബലാത്സംഗം ചെയ്ത സംഭവം: ഒന്നാം പ്രതിയായ ഇടനിലക്കാരി പിടിയില്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് 23 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതിയായ ഇടനിലക്കാരി പിടിയില്‍. ആലപ്പുഴ മാന്നാർ സ്വദേശി അശ്വതി (22) ആണ് പിടിയിലായത് .ജോലി വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് അശ്വതി ആയിരുന്നു.യുവതിയെ ബലാത്സംഗം ചെയ്ത സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഒളിവിലുള്ള രണ്ടാം പ്രതി സ്പാ ജീവനക്കാരിക്കായി തിരച്ചില്‍ ഊർജ്ജിതമാക്കി കഴക്കൂട്ടത്തെ ഒരു സ്പായില്‍ വെച്ചായിരുന്നു പീഡനം. ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിനിയാണ് ഇവരെ തിരുവനന്തപുരത്തെത്തിച്ചത്. സ്പായില്‍ എത്തിയതിന് പിന്നാലെ റിബ്‌സണിനെ വിളിച്ചുവരുത്തുകയായിരുന്നു.ദുരുദ്ദേശ്യമാണെന്ന് മനസിലാക്കിയതോടെ ഒഴിഞ്ഞുമാറാന്‍ യുവതി ശ്രമിച്ചെങ്കിലും ബലമായി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. റിബ്‌സനെ കോടതി റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group