ബെം ഗളൂരുവിലെ യാത്രക്കാർക്ക് ആശ്വാസമായി പുതിയ ഫീഡർ സർവീസ് ബസുകള്‍ വരുന്നു. ബെംഗളൂരു മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ മെട്രോ ഫീഡർ ബസ് സർവീസ് ഒരുക്കുന്നത്.മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ബെംഗളരുവിന്‍റെ പ്രധാന ഇടങ്ങളിലേക്ക് എളുപ്പത്തില്‍, നീണ്ട കാത്തിരിപ്പില്ലാതെ എത്തിച്ചേരുവാൻ സഹായിക്കുന്ന സർവീസാണിത്.ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം യാത്രക്കാരെ കൂടുതല്‍ സൗകര്യപ്രദമായി ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന ഈ സർവീസുകള്‍ 2025 ജനുവരി 1 മുതല്‍ തിരഞ്ഞെടുത്ത റൂട്ടുകളില്‍ ആരംഭിക്കും. പൊതുഗതാഗതം ഉപയോഗിക്കുവാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നതിനൊപ്പം ഇത് നഗരത്തിനുള്ളില്‍ സുസ്ഥിരമായ യാത്ര പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
മടവറ, ചിക്കബിഡരക്കല്ല് എന്നീ മെട്രോ സ്റ്റേഷനുകളില്‍ നിന്നാണ് ആദ്യം ഫീഡർ ബസുകള്‍ ആരംഭിക്കു. നോണ്‍ എസി ബസുകളായിരിക്കും ഇവ. പരമാവധി യാത്രക്കാർക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന വിധത്തിലുള്ള റൂട്ടും സമയക്രമീകരണമാണ് ഫീഡർ ബസുകള്‍ക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ ഏഴ് മണിക്കും വൈകിട്ട് ആറ് മണിക്കും ഇടയില്‍ ആണ് ഫീഡർ ബസുകളുടെ സേവനം ലഭ്യമാവുക. ഒരു റൂട്ടില്‍ മാത്രം രാത്രി 9.15 വരെ ഫീഡർബസ് ലഭ്യമാണ്.
ചിക്കബിദാരക്കല്ല് മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ഫീഡർ ബസുകള്‍: MF-49റൂട്ട്: ചിക്കബിദാരക്കല്ല് മെട്രോ സ്റ്റേഷനില്‍ നിന്ന് ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട്, തോട്ടടഗുഡ്ഡഡഹള്ളി, തമ്മേനഹള്ളി റൂട്ടില്‍ സർവീസ്സമയം: 7:30 മുതല്‍ വൈകിട്ട് 5:35 വരെസർവീസുകള്‍: പ്രതിദിനം 26 ട്രിപ്പുകള്‍
MF-50:തോട്ടടഗുഡ്ഡഡഹള്ളി, കുദ്രെഗെരെ കോളനി, മദനായകനഹള്ളി എന്നിവയെ ബന്ധിപ്പിച്ചുള്ള സർവീസ് സമയം: 7:30 മുതല്‍ വൈകിട്ട് 5:35 വരെസർവീസുകള്‍: പ്രതിദിനം 26 ട്രിപ്പുകള്‍
MF-51കടബഗെരെ ക്രോസ്, ലക്ഷ്മിപുര, വഡ്ഡരഹള്ളി, പോപ്പുലർ ടൗണ്‍ഷിപ്പ് വഴി സർവീസ്സമയം: 7:15 മുതല്‍ വൈകിട്ട് 5:50 വരെ സർവീസുകള്‍: പ്രതിദിനം 24 ട്രിപ്പുകള്‍
MF-52:തവരെകെരെയിലേക്കും ലക്ഷ്മിപുരയിലേക്കും സർവീസ്സമയം: 6:25 മുതല്‍ രാത്രി 9:25 വരെ സർവീസുകള്‍: പ്രതിദിനം 18 ട്രിപ്പുകള്‍