മിതമായ നിരക്കിൽ സാധനങ്ങൾ വിൽക്കുന്ന ഫാഷൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് മീഷോ (meesho).ജീവനക്കാർക്കായി പുതിയ അൺലിമിറ്റഡ് ലീവ് (unlimited leave) പോളിസി അവതരിപ്പിച്ചിരിക്കുകയാണ് കമ്ബനി. ഒരു ജീവനക്കാരന് 365 ദിവസം വരെ ശമ്ബളത്തോടു കൂടിയ അവധിയാണ് പുതിയ കമ്ബനി നൽകാൻ ഉദ്ദേശിക്കുന്നത്. എന്നാൽ അതിന് ചില മാനദണ്ഡങ്ങളുണ്ട്.
മീഷോ മീകെയർ പ്രോഗ്രാമിന് (Meesho MeeCARE programme) കീഴിൽ, കമ്ബനിയിലെ ജീവനക്കാർക്കോ അവരുടെ വേണ്ടപ്പെട്ടവർക്കോ ഏതെങ്കിലും ഗുരുതരമായ അസുഖം ബാധിച്ചാൽ 365 ദിവസം വരെ ശമ്ബളത്തോടു കൂടിയ അവധി ലഭിക്കാൻ അർഹതയുണ്ട്. ജീവനക്കാർ രോഗബാധിതരാണെങ്കിൽ, അവധി ദിവസത്തെ മുഴുവൻ ശമ്ബളത്തിനും അർഹതയുണ്ട്.
എന്നാൽ, രോഗബാധിതരായ കുടുംബാംഗങ്ങളെ പരിചരിക്കാൻ എടുക്കുന്ന ലീവുകൾക്ക് ജീവനക്കാരന് ശമ്ബളത്തിന്റെ 25 ശതമാനം വരെ ആയിരിക്കും ലഭിക്കുകയെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.നഷ്ടപരിഹാരത്തിന് പുറമെ, പ്രൊവിഡന്റ് ഫണ്ട്, ഇൻഷുറൻസ്, മറ്റ് മെഡിക്കൽ ആനുകൂല്യങ്ങൾ തുടങ്ങിയവയും ജീവനക്കാരന് ലഭിക്കും.
മെഡിക്കൽ സംബന്ധമല്ലാത്ത കാരണങ്ങളാൽ ലീവെടുക്കുന്നവർക്ക്, ആ ദിവസങ്ങളിലെ ശമ്ബളം ലഭിക്കില്ല. കമ്ബനിയിലെ ജീവനക്കാരന്റെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മീകെയർ പ്രോഗ്രാം ആരംഭിച്ചത്. ബംഗളൂരുആസ്ഥാനമായുള്ള മീഷോയിൽ ഇപ്പോൾ 2,000 ജീവനക്കാരാണ് ഉള്ളത്.
“വ്യക്തിഗത ആവശ്യങ്ങൾക്കായി ജീവനക്കാർക്ക് ദീർഘകാല അവധി ആവശ്യമായി വരുന്ന സന്ദർഭങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പുതിയ നയം അത്തരം ആവശ്യങ്ങൾക്കുള്ള വേണ്ടിയുള്ളതാണ്” മീഷോ സിഎച്ച്ആർഒ ആശിഷ് കുമാർ സിംഗ് പറഞ്ഞു. ” പുതിയ നയം ഒരുപാട് ജീവനക്കാർക്ക് വേണ്ടി വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ഇത് വളരെ സ്വാധീനം ചെലുത്തുന്ന ഒരു നടപടിയാണെന്ന് ഞങ്ങൾ കരുതുന്നു,” സിംഗ് പറഞ്ഞു.
അവധിക്കു ശേഷം തിരികെ എത്തുന്ന മീഷോ ജീവനക്കാർക്ക് അവർ മുൻപു ചെയ്തിരുന്ന ജോലി തന്നെ ചെയ്യാം. ആ വർഷത്തെ അപ്രൈസലിലും അവരെ പരിഗണിക്കുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ജീവനക്കാരൻ ജോലിയിൽ തിരികെ പ്രവേശിക്കുന്ന സമയത്ത് പഴയ റോൾ നിലവിൽ ഇല്ലെങ്കിലോ ആ റോളിൽ മറ്റൊരാളെ നിയമിച്ചിട്ടുണ്ടെങ്കിലോ അവർക്ക് മറ്റൊരു ടീമിൽ അതേ റോൾ നൽകും.
വിൽപ്പനക്കാർക്ക് പുതിയ സെല്ലർ പോളിസിയും മീഷോ അവതരിപ്പിച്ചിരുന്നു. ‘സീറോ പെനാൽറ്റി’, ‘സെവൻ ഡേ പേയ്മെന്റുകൾ’ എന്നീ പദ്ധതികളാണ് മീഷോ അവതരിപ്പിച്ചത്. ആദ്യമായാണ് വിൽപ്പനക്കാർക്കായി ഇത്തരം പദ്ധതികൾ മീഷോ അവതരിപ്പിച്ചത്. മീഷോയിൽ രജിസ്റ്റർ ചെയ്ത എല്ലാ വിൽപ്പനക്കാർക്കും ഈ സൗകര്യങ്ങൾ ലഭ്യമാകും.
ഓർഡറുകൾ വിൽപ്പനക്കാർ തന്നെ റദ്ദാക്കിയാലോ ഓട്ടോമാറ്റിക് ആയി റദ്ദായാലോ പിഴ ചുമത്തുന്നത് ഒഴിവാക്കുന്നതാണ് സീറോ പെനാൽറ്റി സൗകര്യം. വിൽപ്പനക്കാർക്ക് വേഗത്തിൽ പണം തിരികെ നൽകി അത്വീണ്ടും നിക്ഷേപിക്കാൻ അവസരം നൽകുന്നതാണ് സെവൻ ഡേ പേയ്മെന്റ് സംവിധാനം.