Home Featured മാര്‍കോ’ വ്യാജ പതിപ്പ് ടെലഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവം; കേസെടുത്ത് സൈബര്‍ പോലീസ്

മാര്‍കോ’ വ്യാജ പതിപ്പ് ടെലഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവം; കേസെടുത്ത് സൈബര്‍ പോലീസ്

by admin

മാർകോ’ സിനിമയുടെ വ്യാജ പതിപ്പ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് കൊച്ചി സൈബർ പോലീസ്.സിനിമയുടെ നിർമ്മാതാവ് മുഹമ്മദ് ഷെരീഫ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ടെലഗ്രാം ഗ്രൂപ്പ് വഴി സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും ഇത് നിർമ്മാതാക്കള്‍ക്ക് സാമ്ബത്തിക നഷ്ടം വരുത്തിയെന്നുമായിരുന്നു പരാതി. നേരത്തെ എആർഎം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ കൊച്ചി സൈബർ പോലീസ് പിടികൂടിയിരുന്നു.ഡിസംബർ 20 നാണ് ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദൻ നായകനായ ചിത്രം തിയറ്ററുകളിലെത്തിയത്. ട്രാക്കിങ് റിപ്പോർട്ടുകള്‍ പ്രകാരം മാർക്കോയുടെ പ്രീ സെയില്‍സ് കളക്ഷൻ ഒരു കോടിയ്ക്ക് മേല്‍ വന്നിരുന്നു.

ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രമായി ‘മാർക്കോ’ മാറി.മലയാളത്തിന്റെ മോസ്റ്റ് വയലന്റ് ഫിലിം’ എന്ന ലേബലിലെത്തിയ ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റ‍വും വയലൻസ് നിറഞ്ഞ ചിത്രമെന്ന പ്രതികരണമാണ് നേടിയത്. ഇതോടെ തിയറ്ററിലേക്ക് ആയിരങ്ങളാണ് സിനിമ കാണാൻ ഒ‍ഴുകിയെത്തിയത്. ബോക്സോഫീസില്‍ കുതിപ്പു തുടരവെയാണ് വ്യാജ പതിപ്പ് ഇറങ്ങിയത്.ഈ ചിത്രത്തിന്റെ ആക്ഷൻ കോറിയോഗ്രഫി ചെയ്തിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സണാണ്. 100 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തില്‍ 60 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നു എന്നാണ് റിപ്പോർട്ട്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണ് ‘മാർക്കോ’.

ശമ്ബളം 13000, വെട്ടിപ്പിലൂടെ അടിച്ചുമാറ്റിയത് 21 കോടി രൂപ; കാമുകിക്ക് സമ്മാനമായി പിന്നെ കാര്‍, ഫ്ലാറ്റ്, ഡയമണ്ട് പതിപ്പിച്ച കണ്ണട.ഒടുവില്‍ ജയിലിലേക്കുള്ള വഴിയും

കിട്ടുന്ന മാസ ശമ്ബളം 13000 രൂപ, പക്ഷേ ഇൻ്റർനെറ്റ് ബാങ്കിങ് വെട്ടിപ്പിലൂടെ യുവാവ് സ്വന്തമാക്കിയത് 21 കോടി രൂപ.മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഡിവിഷണല്‍ സ്‌പോർട്‌സ് കോംപ്ലക്സിലെ കരാർ ജീവനക്കാരനായ 23 വയസുള്ള ഹർഷല്‍ കുമാർ ക്ഷീരസാഗറാണ് ഇൻ്റർനെറ്റ് ബാങ്കിങ് തിരിമറിയിലൂടെ കോടികള്‍ തട്ടിയത്. ഈ പണം കൊണ്ട് ആഢംബര ജീവിതം നയിച്ച യുവാവ് കാമുകിക്ക് മുംബൈ വിമാനത്താവളത്തിന് സമീപം 4 ബിഎച്ച്‌കെ ഫ്‌ളാറ്റ് വാങ്ങി നല്‍കുകയും 1.2 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യൂ കാറും 1.3 കോടിയുടെ എസ് യു വിയും 32 ലക്ഷത്തിൻ്റെ ബിഎംഡബ്ല്യു ബൈക്കും ഡയമണ്ട് പതിപ്പിച്ച കണ്ണടയും സമ്മാനിച്ചുവെന്ന് പൊലീസ് പറഞ്ഞു.കേസില്‍ പണം തട്ടാൻ ഹർഷലിനെ സഹായിച്ച സഹപ്രവർത്തക യശോദ ഷെട്ടിയെയും ഭർത്താവ് ജീവനെയും പൊലീസ് അറസ്റ്റ് ചെയ്തു

. കേസിലെ പ്രധാനപ്രതിയായ ഹർഷല്‍കുമാർ ഒളിവിലാണ്. പണം തട്ടാനായി ഹർഷല്‍ ഉണ്ടാക്കിയിരുന്ന പദ്ധതി ഇങ്ങനെയാണ്: സ്‌പോർട്‌സ് കോംപ്ലക്‌സിൻ്റെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഇമെയില്‍ വിലാസത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹർഷല്‍ സ്‌പോർട്‌സ് കോംപ്ലക്‌സിൻ്റെ പഴയ ലെറ്റർഹെഡ് ഉപയോഗിച്ച്‌ ബാങ്കിന് ഇമെയില്‍ ചെയ്തു. അതേസമയം തന്നെ, സ്‌പോർട്‌സ് കോംപ്ലക്‌സിൻ്റെ അക്കൗണ്ടിന് സമാനമായ ഒരു വിലാസത്തില്‍ പ്രതി ഒരു പുതിയ ഇമെയില്‍ അക്കൗണ്ട് തുറന്നിരുന്നു. സ്‌പോർട്‌സ് കോംപ്ലക്‌സിൻ്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന ഈ ഇ-മെയില്‍ വിലാസം ഉപയോഗിച്ച്‌ ഇടപാടുകള്‍ക്കായി വരുന്ന ഒടിപികളും മറ്റ് വിവരങ്ങളും ഹർഷലിന് ആക്‌സസ് ചെയ്യാനാകുമായിരുന്നു.

2024 ജൂലൈ 1നും ഡിസംബർ 7 നുമിടയില്‍ സ്ഥാപനത്തിൻ്റെ അക്കൗണ്ടില്‍ നിന്ന് 21. 6 കോടി രൂപ ഇയാളുടെ പേരിലുള്ള 13 അക്കൗണ്ടുകളിലേക്ക് അയച്ചു. ഇയാളുടെ പേരില്‍ കൂടുതല്‍ ബാങ്ക് അക്കൌണ്ടുകളുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. ഇയാള്‍ വാങ്ങിയ ആഡംബര വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്ബത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ട കായിക വകുപ്പ് ഉദ്യോഗസ്ഥർ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പ്രധാനപ്രതി ഹർഷല്‍ കുമാറിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group