മംഗളൂരു: മംഗളൂരു സെൻട്രല്‍-ഗോവ വന്ദേഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി. ഈ മാസം 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്‍റെ മുന്നോടിയായാണ് ട്രയല്‍ റണ്‍.
ദക്ഷിണ കന്നട എം.പി നളിൻ കുമാര്‍ കട്ടീല്‍, വേദവ്യാസ് കാമത്ത് എം.എല്‍.എ, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രാവിലെ 8.30ന് പുറപ്പെട്ട ട്രയിൻ 1.05ന് മഡ്ഗോവയില്‍ എത്തി. മംഗളൂരു സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മഡ്ഗാവിലേക്കുള്ള 320 കിലോമീറ്റര്‍ ദൂരം വന്ദേഭാരത് നാലര മണിക്കൂറില്‍ ഓടിയെത്തി.