Home Featured ബംഗളൂരുവിലെ സ്കൂളില്‍ ബോംബ് ഭീഷണി മുഴക്കിയ വിരുതന്‍ പൊലീസ് പിടിയില്‍

ബംഗളൂരുവിലെ സ്കൂളില്‍ ബോംബ് ഭീഷണി മുഴക്കിയ വിരുതന്‍ പൊലീസ് പിടിയില്‍

ബംഗളൂരു: ബംഗളൂരുവിലെ നാഷനല്‍ പബ്ലിക് സ്കൂളിലെ ബോബ് ഭീഷണിക്കു പിന്നിലെ വിരുതനെ പൊലീസ് കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഇമെയില്‍ സന്ദേശം വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.തുടര്‍ന്ന് പൊലീസ് എത്തി വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പരിശോധിക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ ബോംബ് കണ്ടെത്തിയില്ല.തുടര്‍ന്നാണ് ഭീഷണി സന്ദേശമയച്ച ആള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയത്.

മറ്റൊരു സ്കൂളിലെ വിദ്യാര്‍ഥിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചത്. ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ചൊന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓര്‍ത്തിരുന്നില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ലക്ഷ്മണ്‍ ബി. നിംബാരഗി പറഞ്ഞു.വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് ഇമെയില്‍ സന്ദേശം സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ജെലാറ്റിന്‍ സ്റ്റിക്ക് പോലുള്ള നാല് സ്ഫോടക വസ്തുക്കള്‍ സ്കൂള്‍ കാമ്ബസില്‍ സ്ഥാപിച്ചിട്ടുണ്ട് എന്നായിരുന്നു ഭീഷണി

തുടര്‍ച്ചയായി നിറുത്താതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതോടെ യുവതി നിലവിളിച്ചു: നസീം നടത്തിയ കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍

കൊല്ലം: നഗരമധ്യത്തിലെ കാടുമൂടിയ റയില്‍വെ കെട്ടിടത്തില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍.തുടര്‍ച്ചയായ ലൈംഗിക ബന്ധത്തിനിടെ യുവതി നിലവിളിച്ചതോടെയാണ് പ്രതിയായ നാസുവെന്ന നസീം ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മരിച്ചെന്ന് ഉറപ്പായശേഷം യുവതിയുടെ ബാഗില്‍നിന്ന് മൊബൈല്‍ ഫോണും പണവും ഇയാള്‍ കവര്‍ന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്.

ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം നഗ്നമായ നിലയിലായിരുന്നു. ഡിസംബര്‍ 29-ന് 3.30-ന് കൊല്ലം ബീച്ചില്‍വെച്ചാണ് കൊല്ലപ്പെട്ട യുവതിയും പ്രതിയായ അഞ്ചല്‍ വയലാ ലക്ഷംവീട് കോളനിയില്‍ നാസുവും പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ചശേഷം പ്രതി യുവതിയെ ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പള്ളിക്ക് എതിര്‍വശത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ക്വാര്‍ട്ടേഴ്‌സിന്റെ പിന്‍വശത്ത് കതകില്ലാത്ത ജനലിലൂടെ കെട്ടിടത്തിനുള്ളില്‍ കയറി തുടര്‍ച്ചയായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് യുവതി നിലവിളിച്ചത്.

രാത്രി 8.30-ഓടെയാണ് കൊലപാതകം. യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ കൈവശം കണ്ടെത്തിയിരുന്നെങ്കിലും കളഞ്ഞുകിട്ടിയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ കസ്റ്റഡിയിെലടുത്ത് ചോദ്യംചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പോക്സോ കേസിലും മോഷണക്കേസിലും പ്രതിയാണ് ഇയാള്‍.നാസുവിനെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും ചോദ്യംചെയ്യലും ആരംഭിച്ചു. യുവതിയെ കാണാതായ 29-ന് രാത്രി അമ്മ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരം കേട്ടതായി മൊഴിനല്‍കിയിട്ടുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന സംശയവുമുണ്ട്. അതും പോലീസ് പരിശോധിക്കുന്നുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group