Home Featured ബംഗളൂരു: പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മലയാളിയടക്കമുള്ള വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ബംഗളൂരു: പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മലയാളിയടക്കമുള്ള വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

by admin

ബംഗളൂരു: ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മൂന്ന് കോളജ് വിദ്യാർഥിനികളെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന വി. രമേശാണ്(43) അറസ്റ്റിലായത്. സദാശിവ നഗർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അതിക്രമത്തിന് ഇരയായവരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ള രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയാണ്. മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. അവരുടെ മുറിയില്‍ കയറിയാണ് പ്രതി അതിക്രമം നടത്തിയത്.

അത്താഴത്തിന് ശേഷം കുട്ടികള്‍ മുറിയില്‍ ഇരിക്കവേ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പ്രതി വാതിലില്‍ മുട്ടി. വിദ്യാർഥി വാതില്‍ തുറന്നപ്പോള്‍ മുറിയില്‍ കയറി. പ്രതി വാതില്‍ അകത്ത് നിന്ന് പൂട്ടി വിദ്യാർഥികളുടെ മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കുകയും മോശമായി പെരുമാറുകയും ചെയ്തു. വിദ്യാർഥികള്‍ സഹായത്തിനായി സുഹൃത്തുക്കളെ വിളിച്ചിരുന്നു. അവർ എത്തിയപ്പോള്‍ പ്രതി അവരുടെ ഫോണുകളും പിടിച്ചെടുത്തു.

വിവരമറിഞ്ഞ് എത്തിയ യുവാവ് പുലർച്ചെ 1.30 ഓടെ പൊലീസില്‍ അറിയിച്ചു. സദാശിവനഗർ സ്‌റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയതോടെ പ്രതിയുടെ യഥാർഥ മുഖം വെളിവായത്. ആറുമാസമായി ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാള്‍ വിദ്യാർഥികളെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാര്‍ത്തയില്‍ നിന്നാണ് മാവോവാദികള്‍ക്കുള്ള കീഴടങ്ങല്‍ പാക്കേജിനെക്കുറിച്ച്‌ ഞാൻ മനസ്സിലാക്കിയത്’ -ഒടുവില്‍ മാവോവാദി ലക്ഷ്മിയും കീഴടങ്ങി

കർണാടകയില്‍ മാവോവാദി ശൃംഖലയിലെ അവസാന കണ്ണിയെന്ന് അവകാശപ്പെടുന്ന തോമ്ബാട്ട് ലക്ഷ്മി കീഴടങ്ങി. മാവോവാദി കീഴടങ്ങല്‍-പുനരധിവാസ പാക്കേജ് പ്രകാരം ഞായറാഴ്ച ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ.കെ. വിദ്യാകുമാരി, ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുണ്‍ എന്നിവർ മുമ്ബാകെയാണ് കീഴടങ്ങി. ഇവർക്ക് 7.50 ലക്ഷം രൂപ സർക്കാർ സഹായം ലഭിക്കും. പൊലീസ് സുരക്ഷ അകമ്ബടിയോടെ ഭർത്താവ് സഞ്ജീവ, സഹോദരൻ വിട്ടല പൂജാരി, ബന്ധുക്കള്‍ എന്നിവർക്കൊപ്പമാണ് ലക്ഷ്മി എത്തിയത്. കെ.പി. ശ്രീപാല്‍ ഉള്‍പ്പെടെ മാവോവാദി കീഴടങ്ങല്‍-പുനരധിവാസ സമിതി അംഗങ്ങള്‍, ജില്ല പഞ്ചായത്ത് സിഇഒ പ്രതീക് ബോയല്‍ തുടങ്ങിയവർ കീഴടങ്ങല്‍ വേളയില്‍ സന്നിഹിതരായി. ടിവി വാർത്തകളില്‍ നിന്നാണ് സർക്കാറിൻ്റെ മാവോവാദി കീഴടങ്ങല്‍ പാക്കേജിനെക്കുറിച്ച്‌ താൻ മനസ്സിലാക്കിയതെന്ന് ലക്ഷ്മി പറഞ്ഞു.

സിദ്ധരാമയ്യ തങ്ങള്‍ക്ക് ഒരു അവസരം നല്‍കി, അതിനനുസരിച്ച്‌ താൻ യാതൊരു സമ്മർദവുമില്ലാതെ സ്വമേധയാ കീഴടങ്ങുകയാണ്. തങ്ങളുടെ ഗ്രാമത്തില്‍ റോഡുകളും വെള്ളവും സ്‌കൂളുകളും ആശുപത്രികളും ഇല്ല. ഈ വിഷയത്തില്‍ സിദ്ധരാമയ്യ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അവർ പറഞ്ഞു.കീഴടങ്ങിയതിനെത്തുടർന്ന് ലക്ഷ്മിയെ വൈദ്യപരിശോധനക്ക് ശേഷം കുന്താപുരം കോടതിയില്‍ ഹാജരാക്കി. ലക്ഷ്മിക്കെതിരെ ബൈന്ദൂർ താലൂക്കിലെ അമാസെബൈല്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകള്‍ നിലവിലുണ്ടെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ.അരുണ്‍ പറഞ്ഞു. ഇതില്‍ 2007 ലെ വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റങ്ങളും ആക്രമണവും ഭീഷണിപ്പെടുത്തലും ഉള്‍പ്പെടുന്നു.

കീഴടങ്ങല്‍ പുനരധിവാസ പാക്കേജ് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലക്ഷ്മിക്ക് ലഭിക്കുമെന്ന് ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ. വിദ്യാകുമാരി വിശദീകരിച്ചു. പാക്കേജിനെ മൂന്ന് തട്ടുകളായി തരംതിരിച്ചിരിക്കുന്നു: കീഴടങ്ങുന്ന കേസുകള്‍ തീർപ്പാക്കാത്ത സംസ്ഥാനത്ത് നിന്നുള്ള വ്യക്തികള്‍ക്ക് കാറ്റഗറി എ 7.50 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നു. ഒന്നില്‍ കൂടുതല്‍ അംഗങ്ങളുമായി കീഴടങ്ങുന്ന സംസ്ഥാനത്തിന് പുറത്ത് സായുധരായ മാവോവാദികള്‍ക്ക് കാറ്റഗറി ബി നാല് ലക്ഷം രൂപ നല്‍കുന്നു. മാവോവാദി ഗ്രൂപ്പുകളുമായുള്ള ബന്ധത്തില്‍ കേസുള്ളവർക്ക് രണ്ട് ലക്ഷം രൂപയാണ് കാറ്റഗറി സി വാഗ്ദാനം ചെയ്യുന്നത്. ലക്ഷ്മി എ കാറ്റഗറിയിലേക്ക് യോഗ്യത നേടി. അവരുടെ പുനരധിവാസം, പരിശീലനം, വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവക്കുള്ള ശുപാർശകള്‍ ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്

ലക്ഷ്മിയുടെയും കീഴടങ്ങിയ മറ്റു മാവോവാദികളുടേയും സാമൂഹിക ആവശ്യങ്ങള്‍ക്കായി സർക്കാറില്‍ സമ്മർദം ചെലുത്തുമെന്ന് പുനരധിവാസ സമിതി അംഗം കെപി ശ്രീപാല്‍ അറിയിച്ചു. മാവോവാദികളുമായി പുനരധിവാസ പാക്കേജിനെക്കുറിച്ച്‌ ആശയവിനിമയം നടത്തുന്നതില്‍ ഇദ്ദേഹത്തിന്റെ സേവനം മികച്ചതായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group