Home Uncategorized ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍ തമ്മിത്തല്ലി; വീഡിയോ വൈറല്‍

ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ത്ഥികള്‍ ആവേശത്തില്‍ തമ്മിത്തല്ലി; വീഡിയോ വൈറല്‍

by admin

ബെംഗളൂരുവിലെ ആവലഹള്ളിക്ക് സമീപമുള്ള ഒരു സ്വകാര്യ കോളേജില്‍ മലയാളി വിദ്യാർഥികള്‍ ഏറ്റുമുട്ടി. ഓണാഘോഷത്തിനിടെ കോളേജിലെ ജൂനിയർ സീനിയർ വിദ്യാർഥികള്‍ തമ്മില്‍ സംഘർഷം ഉടലെടുത്തതായാണ് പുറത്തു വരുന്ന വിവരം.ബുധനാഴ്ച ഇരു വിഭാഗങ്ങളും തെരുവില്‍ പ്രശ്‌നം പരിഹരിക്കാൻ തീരുമാനിച്ചു. എന്നാല്‍ ഇത് ഒരു കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. അതേസമയം മലയാളി വിദ്യാർത്ഥികള്‍ ഏറ്റുമുട്ടിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് പോലീസില്‍ പരാതി നല്‍കേണ്ടതില്ലെന്ന് കോളേജ് അധികൃതർ തീരുമാനിച്ചു.

കോളേജ് ഭരണകൂടം വിഷയം ആന്തരികമായി പരിഹരിച്ചതയാണ് വിവരം. ആവേശം എന്ന സിനിമയിലെ സംഘർഷവുമായി ഈ ഏറ്റുമുട്ടലിന് ഉണ്ടായിരുന്ന അസാധാരണമായ സാമ്യം ചൂണ്ടിക്കാട്ടിയാണ് നെറ്റിസണ്‍സ് വീഡിയോയോട് പ്രതികരിച്ചത്.മലയാളി സമൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും വലിയൊരു സമൂഹം ബെംഗളൂരുവിലുണ്ട്. മുൻ വർഷങ്ങളിലും, നഗരത്തിലെ കോളേജുകളില്‍ ഓണാഘോഷ വേളയില്‍ നേരിയ സംഘർഷങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം നടുറോഡില്‍ തമ്മിലടിച്ച വിദ്യാർത്ഥികള്‍ക്ക് എതിരെ കേസെടുത്തിട്ടില്ല. കോളേജ് അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് ഒഴിവാക്കിയത്. വിദ്യാർത്ഥികളില്‍ നിന്ന് പൊലീസ് മാപ്പപേക്ഷ എഴുതി വാങ്ങി.

You may also like

error: Content is protected !!
Join Our WhatsApp Group