ബെംഗളൂരു: നഞ്ചൻകോട് വിനോദയാത്രാസംഘം സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മലപ്പുറം പെരുവള്ളൂർ കാടപ്പടി സ്വദേശി ഗഫൂറിന്റെ മകൻ ഇ.കെ. ഫായിദാണ് (20) മരിച്ചത്. കൂടെയുണ്ടായിരുന്ന ഷബീബിന് (20) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നഞ്ചൻകോട് ടോൾ പ്ലാസയ്ക്ക് സമീപത്തായിരുന്നു അപകടം. ഷബീബിനെ മൈസൂരു ജെ.എസ്.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടു കാറുകളിലായി 12 പേരടങ്ങുന്നസംഘം മൈസൂരുവിൽ വന്നതായിരുന്നു. തിരിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ശാരീരിക അസ്വസ്ഥത. ഇതുമൂലം ജാർഖണ്ഡിലെ റാഞ്ചിയില്‍ ‘ഇന്ത്യാ’ സഖ്യം നടത്തുന്ന സംയുക്ത റാലിയില്‍ രാഹുല്‍ പങ്കെടുക്കില്ലെന്ന് പാർട്ടി അധികൃതർ അറിയിച്ചു.ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഉള്‍പ്പെടെയുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.’ഞായറാഴ്ച മദ്ധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അദ്ദേഹത്തിന് ഡല്‍ഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ്.
കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സത്നയിലെ പരിപാടിക്ക് ശേഷം റാഞ്ചിയിലെ സമ്മേളനത്തില്‍ പങ്കെടുക്കും’, ജയ്റാം രമേശ് എക്സില്‍ കുറിച്ചു.ഇന്ത്യാ സഖ്യത്തിന്റെ രണ്ടാമത്തെ പ്രധാന പ്രചാരണ പരിപാടിയാണ് റാഞ്ചിയിലെ പ്രഭാത് താര മെെതാനത്തില്‍ നടക്കുന്ന റാലി. ‘ഉല്‍ഗുലൻ ന്യായ് റാലി’ എന്നാണ് പരിപാടിക്ക് നല്‍കിയിരിക്കുന്ന പേര്. മാർച്ച് 31ന് ഡല്‍ഹിയിലെ രാംലീല മെെതാനത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആദ്യ റാലി നടന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ആദ്യ റാലി. അറസ്റ്റ് നടന്ന് പത്തുദിവസത്തിന് ശേഷമായിരുന്നു ഇത്.