ബെംഗളൂരു: ബിബിഎംപി വസ്തുനികുതിയിൽ മുന്നിൽ മഹാദേവപുരം സോൺ. കഴിഞ്ഞ വർഷം 2718 കോടിരൂപയാണ് വസ്തുനികുതിയായി 8 സോണുകളിൽ നിന്ന് ലഭിച്ചത്. മഹാദേവപുരം സോണിൽ നിന്ന് മാത്രം 1033 കോടിരൂപ ലഭിച്ചു.4189 കോടി രൂപയാണ് നികുതിയിനത്തിൽ മാത്രം ബിബി എംപി ലക്ഷ്യമിടുന്നത്.1471 കോടിരൂപ കുടിശികയായതോടെ ഇത് പിരിച്ചെടുക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി ബിബിഎംപി പറഞ്ഞു.
വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി
പയ്യന്നൂര്‍: തിരക്ക് മുതലെടുത്ത് സ്വര്‍ണാഭരണങ്ങളും മൊബൈലും പണമടങ്ങിയ പേഴ്സുമൊക്കെ മോഷണം പോകുന്നതു പതിവാണ്.എന്നാലിതാ തിരക്ക് മുതലെടുത്ത് മുടി മോഷണവും നടന്നിരിക്കുന്നു. ഇതോടെ ആഭരണങ്ങളും വിലയേറിയ വസ്തുക്കളും തസ്‌കരന്മാര്‍ കൊണ്ടുപോകാതെ സൂക്ഷിച്ചാല്‍ മാത്രം പോരാ, തങ്ങള്‍ ശ്രദ്ധയോടെ പരിചരിച്ചു വളര്‍ത്തുന്ന മുടികൂടി കള്ളന്‍ കൊണ്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന അവസ്ഥയാണുള്ളത്.
ബിരുദവിദ്യാര്‍ഥിനിയായ കരിവെള്ളൂരിലെ ഇരുപതുകാരിക്കാണ് വിവാഹ ഓഡിറ്റോറിയത്തിലെ തിരക്കിനിടെ മുടി നഷ്ടമായ ദുരനുഭവമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച ആന്തൂരിലെ ഓഡിറ്റോറിയത്തില്‍ നടന്ന ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവതിക്ക് മുടി നഷ്ടമായത്. വിവാഹ തിരക്കിനിടെ യുവതിയുടെ മുടി പിന്നില്‍നിന്നും ആരോ മുറിച്ചെടുത്തു കടന്നുകളയുകയായിരുന്നു.
തിരക്കിനിടെയാണു യുവതിയും കൂടെയുണ്ടായിരുന്ന അമ്മയും ഭക്ഷണശാലയിലേക്ക് കടന്നത്. ഇതിനിടെയാണ് യുവതിയുടെ 20 സെന്‍റീമീറ്ററോളം നീളത്തില്‍ മുടി നഷ്ടമായത്.യുവതിയും കൂടെയുണ്ടായിരുന്ന അമ്മയും അറിയാതെയായിരുന്നു മുടിമോഷണം. താന്‍ പൊന്നുപോലെ കാത്തുസൂക്ഷിച്ചിരുന്ന മുടി നഷ്ടമായെന്നറിഞ്ഞതോടെ യുവതിയും വീട്ടുകാരും വിഷമത്തിലായി.
മുടി നഷ്ടമായ വിവരമറിഞ്ഞ് മകളോടൊപ്പം പിതാവും അന്വേഷിക്കാനെത്തിയെങ്കിലും ഓഡിറ്റോറിയത്തിലെ നിരീക്ഷണ കാമറ പ്രവര്‍ത്തനരഹിതമായിരുന്നു. യുവതിയുടെ പിതാവിന്‍റെ പരാതിപ്രകാരം പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.