Home തിരഞ്ഞെടുത്ത വാർത്തകൾ മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി മുറിച്ചു കടത്താൻ ശ്രമം. രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി മുറിച്ചു കടത്താൻ ശ്രമം. രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി

by ടാർസ്യുസ്

മലപ്പുറം: കാടാമ്പുഴയില്‍ 100 കിലോയോളം വരുന്ന ചന്ദനത്തടി പിടികൂടി. കമ്പിവളപ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്ന് മുറിച്ചു കടത്താൻ ശ്രമിച്ച ചന്ദനത്തടിയാണ് പിടികൂടിയത്.രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.മൂട്ടപ്പറമ്പില്‍ മുജീബ് റഹ്മാൻ, കാവുങ്ങല്‍ അബ്ദുല്‍സലാം എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍നിന്ന് വിലയ്ക്കു വാങ്ങിയാണ് മരം മുറിച്ചെടുത്തത്. കരുവാരകുണ്ടില്‍ എത്തിയ വനം ഉദ്യോഗസ്ഥരാണ് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടികള്‍ സ്വീകരിച്ചുവരികെയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group