ബംഗളൂരു: കാമുകിയെ വിവാഹം ചെയ്യാന്‍ പണം കണ്ടെത്തുന്നതിനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബംഗളുരുവിലെ ഹെബ്ബാഗുഡിയിലാണ് സംഭവം. സിസി ടിവി മെക്കാനിക്ക് ആണ് കൊലയ്ക്ക് പിന്നില്‍. സംഭവത്തിന് ശേഷം പ്രതി മുഹമ്മദ് ജാവേദ് ഷെയ്ഖ് ഒളിവിലാണ്.
മുഹമ്മദ് ആസിഫ് ആലം എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്തുകളിക്കുന്നതിനിടെയാണ് ജാവേദ് ഷെയ്ഖ് കുട്ടിയെ തട്ടിക്കൊണ്ടുപോക്കുകയായിരുന്നു.
കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു; ഇന്ന് 15,567 കോവിഡ് ബാധിതര്‍,മരണം 124
പത്ത് മണിയോടെ കുട്ടിയുടെ പിതാവിനെ വിളിച്ച് പ്രതി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പൊലീസില്‍ അറിയിച്ചാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവായ അബ്ബാസ് ഉടന്‍തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഫോണ്‍കോള്‍ വന്നത് ഛത്തീസ്ഗഡിലെ റായ്പുരില്‍ നിന്നാണെന്ന് മനസ്സിലായ പൊലീസ് അവിടെയെത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ജാദേവ് ഷെയ്ഖിന്റെ അകന്ന ബന്ധത്തിലുള്ളവരായിരുന്നു ഇവര്‍.
അറസ്റ്റിനക്കുറിച്ച് അറിഞ്ഞതോടെ പിടിക്കപ്പെടുമെന്ന് കരുതി കുട്ടിയെ പ്രതി കൊന്നുകളഞ്ഞതാണെന്ന നിഗമനത്തിലാണ് പൊലീസ് പറയുന്നു. പാറക്കല്ല് കൊണ്ടു തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്ന് പെലീസ് പറഞ്ഞു. അന്വേഷണത്തില്‍ കാമുകിയുമായുള്ള ഷെയ്ഖിന്റെ വിവാഹം നിശ്ചയിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഈ വിവാഹത്തിനായി പണം കണ്ടെത്താനാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത്
- അടിമുടി മാറ്റി കോൺഗ്രസ് ; ഇനി കെ സുധാകരൻ കെപിസിസി പ്രസിഡന്റ്
- കർണാടക കോമൺ എൻട്രസ് ടെസ്റ്റ് ഓഗസ്റ്റിലേക്കു മാറ്റി
- കേരള സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് 1 ലക്ഷം രൂപ നൽകി CPI-M അനുഭാവ സംഘടന കല ബാംഗ്ലൂർ
- സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത
- മുറിവ് വെച്ചുകെട്ടാൻ വനിതാ നഴ്സുമാരെ കിട്ടിയില്ല. ശ്രീലക്ഷ്മി ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച് നാലംഗ സംഘം
- കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 11958 പേർക്ക്.340 കോവിഡ് മരണങ്ങൾ.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം
- കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ