Home Featured കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ

കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ

by admin

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡ ആണെന്ന് ഗൂഗിൾ. രാജ്യത്തെ ഏറ്റവും മോശം ഭാഷ ഏതാണെന്ന് സെർച്ച് ചെയ്യുമ്പോഴാണ് കന്നഡ എന്ന് ഗൂഗിൾ സെർച്ച് എൻജിൻ മറുപടി നൽകിയത്. സംഭവം വിവാദമായതോടെ ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.

ഇന്ത്യയിലെ മോശം ഭാഷ കന്നഡ ആണെന്ന ഗൂഗിൾ സെർച്ച് എൻജിൻ നൽകുന്ന മറുപടിയുടെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഒരു വെബ്‌സൈറ്റിനെ ഉദ്ധരിച്ചാണ് ഗൂഗിൾ ഇത്തരത്തിൽ മറുപടി നൽകിയത്. സംഭവം വിവാദമായതോടെ വ്യാഴാഴ്‌ച മൂന്ന് മണിക്ക് ശേഷം ഭാഷയുമായി ബന്ധപ്പെട്ട മറുപടി ഗൂഗിൾ നീക്കം ചെയ്‌തു. ഒരു വെബ്‌സൈറ്റിൽ വന്ന വിവരമാണ് ചോദ്യത്തിന് മറുപടിയായി ഗൂഗിൾ നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം.

കർണാടകയിൽ കോവിഡ് ബാധിച്ചു മരിച്ചത് 514 പേർ, ബാംഗ്‌ളൂരിൽ 347 പേർ ; വിശദമായി വായിക്കാം (03-june-2021)

സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷോധം ശക്തമായതോടെ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസയക്കുമെന്ന് സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി വ്യക്തമാക്കി. “2500ലധികം വർഷം പഴക്കമുള്ള കന്നഡ ഭാഷ കന്നഡികരുടെ അഭിമാനമാണ്. കന്നഡ ഭാഷയ്‌ക്ക് അതിൻ്റേതായ ചരിത്രമുണ്ട്”- എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. കന്നഡ ഭാഷയെ അപകീർത്തിപ്പെടുത്തുന്ന നടപടിയിൽ ഗൂഗിൾ മാപ്പ് പറയണമെന്ന് ബിജെപി നേതാവും എംപിയുമായ പി സി മോഹൻ ആവശ്യപ്പെട്ടു.

കേരളത്തിൽ വീണ്ടും കനത്ത നിയന്ത്രണം; ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ അവശ്യസേവനങ്ങൾ മാത്രം; ലക്ഷ്യം ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കൽ
ഗൂഗിളിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത് നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അഭിപ്രായപ്പെട്ടു. വിഷയത്തിൽ കൂടുതൽ നേതാക്കൾ പ്രതികരണവുമായി രംഗത്തുവന്നു. ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങൾക്കെതിരെ ട്വിറ്റർ അടക്കമുള്ള മാധ്യമങ്ങൾ എതിർപ്പ് പരസ്യമാക്കിയ നടപടി വിവാദത്തിൽ തുടരുന്നതിനിടെയാണ് ഗൂഗിളിനെതിരെ കർണാടക സർക്കാർ രംഗത്തുവരുന്നത്

കർണാടക ലോക് ഡൗൺ ജൂൺ 14 വരെ നീട്ടി ; വിശദമായി വായിക്കാം

ക്ഷമ ചോദിച്ച് ഗൂഗിൾ സംഭവത്തിൽ
വൻ പ്രതിഷേധമുയർന്നതോടെ തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നതായി ഗൂഗിൾ ട്വിറ്ററിലൂടെ അറിയിച്ചു. ചില പ്രത്യേക ചോദ്യങ്ങൾക്ക് ചില അസാധാരണ ഫലമാണ് ലഭിക്കാറുള്ളത്. അത് ശരിയല്ലെന്ന് അറിയാം. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുന്ന ഉടനെ തിരുത്താറുണ്ടെന്നും ഗൂഗിൾ അറിയിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group