തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് ആദ്യ ഘട്ടത്തിൽ സഹായ ഹസ്തവുമായി എത്തിയ CPI-M അനുഭാവ സംഘടനയായ കല ബാംഗ്ലൂർ കോവിഡിന്റെ രണ്ടാം താരംഗത്തിൽ വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ടു 1 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ CMDRF ഫണ്ടിലേക്ക് കൈമാറി.
സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത
കർണാടകത്തിൽ ആകമാനം നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല ഇന്ന് മുന്നണി പോരാളിയായി പ്രവർത്തിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് CMDRF ലേക്ക് നടന്ന വാക്‌സിൻ ചലഞ്ച് കല ഏറ്റെടുത്തത്. കലയുടെ പ്രവത്തനങ്ങൾക്ക് ബാംഗ്ലൂരിൽ തുടക്കം കുറിച്ചവരിൽ പ്രമുഖനായ പൊതുമരാമത്തു മന്ത്രി ശ്രീ. മുഹമ്മദ് റിയാസിന്റെ ഓഫീസിൽ എത്തി കല ജനറൽ സെക്രട്ടറി ശ്രീ. ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ശ്രീ. ജീവൻ തോമസ്, സെൻട്രൽ കമ്മിറ്റി അംഗം ശ്രീ. ബിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.
കർണാടകത്തിൽ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ CPI-M അനുഭാവ സംഘടനയാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല വെൽഫെയർ അസോസിയേഷൻ. ഇന്ന് രണ്ടായിരത്തോളം അംഗങ്ങളുള്ള കല കർണാടകത്തിൽ മലയാളികൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള മലയാളി സംഘടനകളിൽ ഒന്നാണ്.
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക് ലഭിക്കാൻ ഞങ്ങളെ ഫോള്ളോ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്കുകൾ
👉Facebook- https://www.facebook.com/bangaloremalayalimedia/
👉Telegram- https://t.me/bangaloremalayalinews
👉 WhatsApp- https://chat.whatsapp.com/H7uMyAR4yfJ6AtLuNcQR9g അല്ലെങ്കിൽ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം
- കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 11958 പേർക്ക്.340 കോവിഡ് മരണങ്ങൾ.ഇന്നത്തെ കോവിഡ് റിപ്പോർട്ട് വായിക്കാം
- കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ
- 25 ലക്ഷത്തിന്റെ ഹഷീഷുമായി രണ്ട് മലയാളികള്‍ പിടിയില്‍
- കന്നഡഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ആമസോണിനെതിരെ അന്വേഷണം നടത്തണമെന്ന് ഡി കെ ശിവകുമാര്‍
- കേരളത്തിൽ ലോക്ഡൗണ്‍ 16 വരെ നീട്ടി
- നേതൃമാറ്റമില്ല; കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരും