Home Featured ആദ്യമായി, KFC ഒരു ലിമിറ്റഡ് എഡിഷന്‍ സ്പെഷ്യല്‍ ബക്കറ്റ് അവതരിപ്പിക്കുന്നു

ആദ്യമായി, KFC ഒരു ലിമിറ്റഡ് എഡിഷന്‍ സ്പെഷ്യല്‍ ബക്കറ്റ് അവതരിപ്പിക്കുന്നു

എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡുകളും അധിക അവധിദിനങ്ങളും ഈ മാസം നിങ്ങള്‍ക്ക് സംഭവിക്കുന്ന ഏറ്റവും നല്ല കാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, അതിലും ഏറെയും ഉണ്ട്!

ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നു, ഒരു ലിമിറ്റഡ് – എഡിഷന്‍ KFC സ്പെഷ്യല്‍ 15 ബക്കറ്റ് – അതുല്യവും ചടുലവുമായ രൂപകല്‍പ്പനയാല്‍ അടയാളപ്പെടുത്തിയ ഒരു സെലിബ്രേഷന്‍ ബക്കറ്റ്. വിശിഷ്ടമായ ഈ ബക്കറ്റ് രാജ്യത്തെ 150 നഗരങ്ങളിലുടനീളം ബ്രാന്‍ഡിന്റെ സാന്നിധ്യം ആഘോഷിക്കുന്നതും രാജ്യത്തെ വളര്‍ന്നുവരുന്ന കലാകാരന്മാരുടെ ഡിസൈനുകളില്‍ നിന്ന് ക്യൂറേറ്റ് ചെയ്യുപ്പെട്ടതുമാണ്. വിവിധ നഗരങ്ങളിലെ കല, വാസ്തുവിദ്യ, സാംസ്കാരിക ഘടകങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ കലാകാരന്മാര്‍ക്കായി തനത് കെഎഫ്സി ബക്കറ്റ് ക്യാന്‍വാസ് ആയി മാറി.

ഈ ബക്കറ്റ് ഓഗസ്റ്റ് 11 മുതല്‍ 17 വരെ KFC റെസ്റ്റോറന്റുകളില്‍ ലഭ്യമാണ്. അതോടൊപ്പം ബക്കറ്റില്‍ നിറയെ ഹോട്ട് & ക്രിസ്പി ചിക്കന്‍, ചിക്കന്‍ സ്ട്രിപ്പുകള്‍, ഹോട്ട് വിംഗ്സ്, കൊതിപ്പിക്കുന്ന ഡിപ്സ് തുടങ്ങിയ നിങ്ങളുടെ KFC ഫേവറിറ്റികള്‍ കൂടാതെ കൂള്‍ പെപ്സി എന്നിവയാല്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ആഘോഷങ്ങള്‍ കൂടുതല്‍ മികച്ചതാകുന്നു. ഈ ലിമിറ്റഡ് എഡിഷന്‍ ബക്കറ്റില്‍ നിങ്ങളുടെ എല്ലാ അണ്‍ലിമിറ്റഡ് കെഎഫ്സി ആഗ്രഹങ്ങള്‍ക്കും പരിഹാരം ഉണ്ട്. അതിനാല്‍, ഈ ബക്കറ്റ് തീരുന്നതിന് മുമ്ബ് നിങ്ങളും കൈക്കലാക്കുക; നിങ്ങളുടെ അടുത്തുള്ള KFC റെസ്റ്റോറന്റിലേക്ക് ചെല്ലുക അല്ലെങ്കില്‍ KFC ആപ്പിലോ വെബ്സൈറ്റിലോ ഓര്‍ഡര്‍ ചെയ്യുക.

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒത്തുചേരാനുള്ള ശരിയായ അവസരമാണ് ദൈര്‍ഘ്യമേറിയ വീക്കെന്‍ഡുകള്‍. പ്രിയപ്പെട്ടവരുമായി അടുക്കാന്‍ ഒരു ബക്കറ്റ് KFC ക്രിസ്പിനെസ്സിനേക്കാള്‍ മികച്ച മാര്‍ഗം എന്താണ്? അതുകൂടാതെ ഈ സ്പെഷ്യല്‍ ബക്കറ്റ്, അതിന്റെ ആവേശകരമായ ഡിസൈന്‍, മികച്ച സംവാദങ്ങള്‍ സൃഷ്ടിക്കുന്നു – അതിന്റെ വ്യത്യസ്ത ഡിസൈന്‍ ഘടകങ്ങളിലൂടെ സ്കാന്‍ ചെയ്ത് നിങ്ങളുടെ നഗരത്തിന്റെ തനിമകളില്‍ ചിലത് കണ്ടെത്താന്‍ ശ്രമിക്കുക.

മറ്റുള്ളവയെന്ന പോലെ KFCയുടെ 5X സേഫ്റ്റി പ്രോമിസ് അധിക ഉറപ്പുമായാണ് ഈ ബക്കറ്റും വരുന്നത്, ഉന്നതമായ ഭക്ഷ്യ സുരക്ഷയും ശുചിത്വവും ഉറപ്പുനല്‍കിക്കൊണ്ട് കെഎഫ്സിയുടെ സിഗ്നേച്ചര്‍ രുചി വാഗ്ദാനം ചെയ്യുന്നു. വെറും 629 രൂപ മാത്രമുള്ള, ഈ സ്പെഷ്യല്‍ 15 ബക്കറ്റ് ഓഗസ്റ്റ് 11 മുതല്‍ 17 വരെ രാജ്യത്തുടനീളമുള്ള എല്ലാ കെഎഫ്സി റെസ്റ്റോറന്റുകളിലും ലഭ്യമാണ്, കൂടാതെ പുതുപുത്തന്‍ കെഎഫ്സി ആപ്പില്‍ നിന്നും https://online.kfc.co.in/ വെബ്സൈറ്റില്‍ നിന്നും എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഇതാ ഒരു ‘പ്രത്യേക’ ആഴ്ച വരാനിരിക്കുന്നു!

മഹാരാഷ്ട്രയില്‍ ദേശീയ പതാക ഉയര്‍ത്താനായി മേല്‍ക്കൂരയില്‍ കയറിയ 65കാരന്‍ കാല്‍വഴുതി വീണ് മരിച്ചു

മഹാരാഷ്ട്രയില്‍ ദേശീയ പതാക ഉയര്‍ത്താനായി മേല്‍ക്കൂരയില്‍ കയറിയ 65കാരന്‍ കാല്‍വഴുതി വീണ് മരിച്ചു.മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം.

ദേശീയ പതാക ഉയര്‍ത്തുന്നതിന് ഇടയാണ് മേല്‍ക്കൂരയില്‍ നിന്ന് ലക്ഷ്മണ്‍ ഷിന്‍ഡെ കാല്‍വഴുതി താഴേക്ക് വീണത്. വീഴ്ചയില്‍ ഗുരുതര പരുക്കേറ്റ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

You may also like

error: Content is protected !!
Join Our WhatsApp Group