തിരുവനന്തപുരം • കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68), തിരുവനന്തപുരം അമരവിള സ്വദേശി മനോഹരന് (56), കോഴിക്കോട് മാവൂര്‍ സ്വദേശി കമ്മുകുട്ടി (58), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കണ്ണൂര്‍ തോട്ടട സ്വദേശി ടി.പി. ജനാര്ദനന് (69), ആലപ്പുഴ കരുമാടി സ്വദേശി അനിയന് കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ആഗസ്റ്റ് 21ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (84), ആഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 347 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2844 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 515 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 302 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 297 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 94 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കുമാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 20, തിരുവനന്തപുരം ജില്ലയിലെ 9, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 3, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 2 വീതവും, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 618 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 204 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 88 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 130 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 185 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 145 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 202 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 265 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 69 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 110 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 22,676 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,755 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കർണാടകയിൽ ഇന്ന് 9,746 പേര്‍ക്ക് കോവിഡ്: 128 മരണം,വിശദമായി വായിക്കാം
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,789 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,507 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2410 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,392 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 18,72,496 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,83,771 സാമ്ബിളുകളും പരിശോധനയ്ക്കയച്ചു.
ഇന്ന് 23 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), വടശേരിക്കര (സബ് വാര്‍ഡ് 9), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇരവിപ്പേരൂര്‍ (സബ് വാര്‍ഡ് 1), അരുവാപ്പുലം (സബ് വാര്‍ഡ് 8, 9), നെടുമ്ബ്രം (സബ് വാര്‍ഡ് 12), നരനംമൂഴി (സബ് വാര്‍ഡ് 7), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ പെരിഞ്ഞാനം (വാര്‍ഡ് 1), വലപ്പാട് (5, 10, 13 (സബ് വാര്‍ഡ്), പാവറട്ടി (സബ് വാര്‍ഡ് 3), പാലക്കാട് ജില്ലയിലെ തെങ്കര (3, 13), കുത്തനൂര്‍ (4), കോങ്ങാട് (11), കൊല്ലം ജില്ലയിലെ പട്ടാഴി (13), തലവൂര്‍ (18 (സബ് വാര്‍ഡ്), 9), ഇടമുളയ്ക്കല്‍ (സബ് വാര്‍ഡ് 22), ആലപ്പുഴ ജില്ലയിലെ താമരക്കുളം (9, 12, 13 (സബ് വാര്‍ഡ്), കാവാലം (1, 5), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (9, 10 (സബ് വാര്‍ഡുകള്‍), 12, 18), എടച്ചേരി (സബ് വാര്‍ഡ് 11, 12), കണ്ണൂര്‍ ജില്ലയിലെ കടമ്ബൂര്‍ (8), ഉദയഗിരി (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
20 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ചക്കുപാലം (സബ് വാര്‍ഡ് 4), ദേവികുളം (സബ് വാര്‍ഡ് 12), കാമാക്ഷി (6), കട്ടപ്പന (12), കുമളി (9, 10, 12 (സബ് വാര്‍ഡ്), കുമാരമംഗലം (3, 4, 13 (സബ് വാര്‍ഡ്), മരിയപുരം (സബ് വാര്‍ഡ് 8, 9), പാമ്ബാടുംപാറ (3, 4 (സബ് വാര്‍ഡ്), പീരുമേട് (9), രാജകുമാരി (8), തൊടുപുഴ മുന്‍സിപ്പാലിറ്റി (31), പാലക്കാട് ജില്ലയിലെ അകത്തേത്തറ (2, 16), മുതുതല (15), തച്ചമ്ബാറ (14), തൃശൂര്‍ ജില്ലയിലെ കോലാഴി (12, 14, 16 (സബ് വാര്‍ഡ്), വാരാന്തറപ്പള്ളി (സബ് വാര്‍ഡ് 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 17, 19, 20, 21, 22, 23), കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ (5), എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ നീലേശ്വരം (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 9) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 557 ഹോട്ട് സ്പോട്ടുകളാണുള്ളത്.
- പാര്‍ക്കില്‍ വ്യായാമം ചെയ്യാനെത്തിയ നടിക്ക് നേരെ കയ്യേറ്റ ശ്രമം; വിഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് താരം
- ഒരു വാക്സിനും ഫലപ്രാപ്തിയില്ല; പരീക്ഷണത്തിലുള്ള കൊവിഡ് വാക്സിനുകള്‍ക്ക് നിഷ്കര്‍ഷിക്കുന്ന ഫലപ്രാപ്തിയില്ല: ലോകാരോഗ്യ സംഘടന
- കൊവിഡിന് ശേഷം മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ; 10,000 സ്റ്റോപ്പുകളും 500 സര്‍വീസുകളും ഇല്ലാതാകും; പുതിയ പരിഷ്ക്കാരം കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ
- കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; യെദിയൂരപ്പ മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്നത് ഏഴാമത്തെ മന്ത്രിക്ക്
- കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം
- ഭീതി മാറാതെ ബാംഗ്ലൂർ , ഇന്ന് മൂവായിരത്തിൽ അതികം കോവിഡ് കേസുകൾ
- വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച് പിണറായിയില്‍ കോഴി ‘പ്രസവിച്ചു
- ഡോ.കഫീല്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം; മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
- ആറ് മാസത്തെ മോറട്ടോറിയം കാലാവധി നാളെ അവസാനിക്കും:സെപ്റ്റംബര്‍ 1 മുതല്‍ വായ്പകള്‍ തിരിച്ചടച്ചു തുടങ്ങണം
- തെരുവോരത്ത് ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; പ്രതിയായ യുവാവിനെ തിരഞ്ഞ് കര്‍ണാടക പൊലീസ്
- ബെംഗളുരു മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും’; ജനജീവിതം സാധാരണനിലയിലേക്കെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
- കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റൈന് 14 ദിവസമാക്കി കുറച്ചു;സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും ക്വാറന്റൈൻ ഇളവുകൾ
- ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയില്‍ ആറാമനായി ദുല്‍ഖര്‍; ഇടംനേടി പൃഥ്വിരാജും നിവിന്‍ പോളിയും
- ‘എന്ത് കോവിഡ്…..’ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിയത് നൂറുകണക്കിനാളുകള്‍
- കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രോഗബാധിതര്‍ കൂടുതലും യുവാക്കള്‍, രോഗവ്യാപനത്തിനും യുവാക്കള്‍ കാരണക്കാരാകുന്നുവെന്ന് ലോകാരോഗ്യസംഘടന
- ബഹ്റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച വനിതയെ അറസ്റ്റു ചെയ്തു;
- ഓണം സ്പെഷ്യൽ ബസ് സർവീസ് : കർണാടക ആർ.ടി.സി. ബുക്കിംഗ് ആരംഭിച്ചു
- മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു
- ‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്