കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക് വരുന്നതിനെക്കുറിച്ചു ഇപ്പോഴും ആശങ്കയിലാണ് മലയാളികൾ. ദിനം പ്രതി അനവധി കോളുകളാണ് ബാംഗ്ലൂർ “മലയാളി ന്യൂസ് ഡസ്കിലേക്” എത്തുന്നത് . അതിർത്തി ചെക്ക് പോസ്റ്റുകളിൽ പുതുക്കിയ മാർഗ നിർദേശങ്ങളെന്തൊക്കെയാണ് നിലവിലുള്ളത് . എന്തൊക്കെ രേഖകളാണ് കയ്യിൽ കരുതേണ്ടത്, എത്ര പേർക് ഒരു വാഹനത്തിൽ യാത്ര ചെയ്യാനാകും. കൊറന്റൈൻ നിർദേശങ്ങൾ എന്തൊക്കെ ആണ്, ഇത്തരം ആശങ്കകളാണ് മിക്കവർക്കും ഉള്ളത് .
ഏതൊക്കെ യാത്രാ രേഖകളാണ് വേണ്ടത് ? Ans: നിലവിൽ ഒരു പാസും അതിർത്തി ചെക്ക്പോസ്റ്റുകളിൽ ആവശ്യപ്പെടുന്നില്ല . സേവാ സിന്ധു വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത അക്നോളഡ്ജ്മെന്റ് മാത്രം മതിയാകും . മൊബൈൽ ഫോണിൽ കാണിച്ചാൽ മതിയാകും എന്നാണ് നിയമം, എന്നാലും ചില ചെക്പോസ്റ്റുകളിൽ അതിന്റെ പ്രിന്റ് കോപ്പി ആവശ്യപെടുന്നതിനാൽ , പ്രിന്റ് കയ്യിൽ കരുതുന്നതാകും നല്ലത്. സേവാ സിന്ധു പാസ് അപ്പ്രൂവലിനു കാത്തിരിക്കേണ്ട ആവശ്യമില്ല
കേരള കോവിഡ്-19 ജാഗ്രത പാസ് ആവശ്യമുണ്ടോ ? Ans: കേരളത്തിൽ നിന്ന് വരുന്നവർക്ക് നിലവിൽ കോവിഡ് – 19 ജാഗ്രത അല്ലെങ്കിൽ എക്സിറ്റ് പാസ് ആവശ്യമില്ല . കയ്യിൽ തിരിച്ചറിയൽ കാർഡ് കരുതിയാൽ മതിയാകും.
കൊറന്റൈൻ ആവശ്യമുണ്ടോ ? Ans: ഏറ്റവും കൂടുതൽ ആളുകളെ ആശങ്കപ്പെടുത്തുന്നത് ക്വാറന്റൈൻ വ്യവസ്ഥകളെ കുറിച്ചാണ് . നിലവിൽ കേരളത്തിൽ നിന്നും വരുന്നവർക്ക് അസുഖ ലക്ഷണങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുന്ന പക്ഷം 14 ദിവസത്തെ ഹോം ക്വറന്റൈൻ മാത്രമാണ് കർണാടക സർക്കാർ നിർദ്ദേശിക്കുന്നത് . നാട്ടിൽ ഇന്സ്ടിട്യൂഷണൽ /ഹോം ക്വറന്റൈൻ കിടന്നവർക്കും നിര്‍ബന്ധമായി 14 ദിവസം ഹോം ക്വറന്റൈൻ ചെയ്യേണ്ടി വരും .അസുഖ ലക്ഷണങ്ങൾ കാണിക്കുന്നുവെങ്കിൽ ഇന്സ്ടിട്യൂഷണൽ ക്വറന്റൈൻ ചെയ്യേണ്ടി വരും
കയ്യിൽ സീൽ ചെയ്യുന്നുണ്ടോ ? Ans: കൂടുതൽ ചെക്ക് പോസ്റ്റുകളിലും കോവിഡ് പരിശോധനകൾ ഉണ്ടാവില്ല , അതിർത്തി കടന്നു കഴിഞ്ഞാൽ കോവിഡ് പരിശോധനയ്ക്കുള്ള പ്രത്യേക സെന്ററുകൾ കടന്നായിരിക്കും ബംഗ്ലോരിയിലേക്കു കടക്കേണ്ടത് . അവിടെ നിന്നായിരിയ്ക്കും നമ്മുടെ പരിശോധനകൾ നടക്കുക. നിർദിഷ്ട ഫോമുകൾ പൂരിപ്പിച്ചു താപനില പരിശോധിച്ച ശേഷം ഹോം ക്വറന്റൈൻ ചെയ്യുന്നവരുടെ ഇടതു കയ്യിന്റെ പിന് വശത്തു 14 ദിവസത്തെ തിയ്യതി സീൽ ചെയ്യും .
ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം
- രാജ്യത്ത് കോറോണയ്ക്കുള്ള മരുന്ന് കണ്ടെത്തി ‘റെംഡെസിവിർ’ : അംഗീകാരം നൽകി ഇന്ത്യ ,അമേരിക്ക,ജപ്പാൻ
- ബംഗ്ലാദേശിലെ അത്ഭുതമരുന്ന് ഇന്ത്യയ്ക്കും ഉപകാരപ്പെടുമോ? പരീക്ഷണത്തിനൊരുങ്ങി ഐസിഎംആര്‍
- തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി
- ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്:പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി
- അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അംഗീകരിച്ചേക്കില്ല : മറ്റു ജില്ലകളിലേക്കുള്ള പൊതു ഗതാഗതവും ഉടനെയില്ല
- വിമാനത്തിലും തീവണ്ടിയും എത്തുന്നവർ കോവിഡ് പരിശോധനയ്ക്കു പണം നൽകണം :ബംഗളുരുവിൽ എത്തുന്നർക്കുള്ള പുതിയ നിർദ്ദേശങ്ങൾ
- നൂറു രൂപ പോകരുതെങ്കിൽ നിങ്ങൾ ഇവിടെ തുപ്പരുത്!
- ലോക്ക്ഡൗൺ ഇളവ് : പള്ളികളിൽ എന്തൊക്കെ സുരക്ഷ ഒരുക്കണം, മാർഗ നിർദേശം പുറത്തിറക്കി
- ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നു , ജൂണ്‍ 8 ന് ശേഷം ഇളവുകൾ
- ഇന്ന് സംസ്ഥാനത്തു 141 പുതിയ രോഗികൾ , ഒരു മരണം
- ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക്? സംഘടനകളുടെ ഇടപെടല്‍ തുണച്ചു
- ഞായറാഴ്ച കർഫ്യു പിൻവലിച്ചു : വൈകുന്നേരം 7 വരെ പ്രവർത്തിക്കാം , മിഡ് ഡേ മീഡിയ റിലീസ് നിർത്തലാക്കി
- മെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു
- കോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ്
- രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനി നീട്ടരുത്; നിയന്ത്രണങ്ങള്‍ ഹോട്ട്സ്പോട്ടുകളില്‍ മതി:ശുപാര്‍ശ
- സൂക്ഷിക്കുക.!! വാട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍
- ബംഗളുരുവിൽ ജൂൺ 1 നു സ്കൂളുകൾ തുറക്കില്ല
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കു കർണാടകയിലേക്ക് പ്രവേശനമില്ല
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്