ബെംഗളൂരു: കർണാടക ആർടിസിയുടെ സോമനാഥപുര തലക്കാട്-മധ്യരംഗ-ബരാചുക്കി- ഗംഗ നചുക്കി ടൂർ പാക്കേജ് നാളെ ആരംഭിക്കും.ശനി, ഞായർ ദിവസങ്ങളിൽ എക്സ്പ്രസ് ബസിലാണു ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 6.30നു മജസ്റ്റിക് ബസ് ടെർമിനലിൽ നിന്ന് പുറപ്പെടും. രാത്രി 9ന് ഗംഗനചുക്കിയിൽ നിന്ന് മടങ്ങും. മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വെബ്സൈറ്റ്: ksrtc.in
തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധനവ്; ഇന്ത്യയില്‍ ഭയാനകമായ സാഹചര്യം
ദില്ലി: ജൂണ്‍ മാസത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടു. ഇന്ത്യയിലെ നിലവിലെ തൊഴില്‍ സാഹചര്യം ഭയാനകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.കോവിഡും ലോക്ക്ഡൗണുമാണ് ഇപ്പോഴത്തെ അവസ്ഥയുടെ പിന്നിലെന്ന് പറയേണ്ടിയിരിക്കുന്നു.
തൊഴില്‍ പ്രതിസന്ധിക്കിടയിലും തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഗണ്യമായി കുറയ്ക്കാന്‍ ഉത്തര്‍പ്രദേശിന് കഴിഞ്ഞതായി സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനമായിരുന്നു.
രാജസ്ഥാന്‍ ഒന്നാമതും ഹരിയാന രണ്ടാം സ്ഥാനത്തുമാണ്.സംസ്ഥാനത്തെ തൊഴിലില്ലായ്മാ നിരക്ക് എല്ലായ്പ്പോഴും ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി മാറി. 2019 ജൂണില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.9 ശതമാനവും യുപിയില്‍ 11.2 ശതമാനവുമായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം, ഈ ജൂണില്‍, ഇന്ത്യയുടെ നിരക്ക് 7.8 ശതമാനവും ഉത്തര്‍പ്രദേശില്‍ ഇത് 2.8 ശതമാനവുമായിരുന്നു.