ബംഗളൂരു: കര്‍ണാടകയിലെ ഗോവധ നിരോധന നിയമത്തില്‍ മാറ്റത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. കര്‍ഷകരുടെ വിശാലമായ താല്‍പര്യം പരിഗണിച്ച് നിയമത്തില്‍ ഭേദഗതിയുണ്ടാവുമെന്ന് കര്‍ണാടക മൃഗക്ഷേമ വകുപ്പ് മന്ത്രി കെ.വെങ്കിടേഷ് പറഞ്ഞു.പോത്തിനെ കശാപ്പ് ചെയ്യാമെങ്കില്‍ പശുവിനെ എന്തുകൊണ്ട് ആയിക്കൂടായെന്നും അദ്ദേഹം ചോദിച്ചു.വയസായ കന്നുകാലികളെ പോറ്റാൻ കര്‍ഷകര്‍ കഷ്ടപ്പെടുകയാണെന്നും ഇത്തരത്തിലുള്ളവ ചത്താല്‍ അതിനെ ഒഴിവാക്കാനും പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഫാംഹൗസില്‍ പശുചത്തപ്പോള്‍ ഇതേ പ്രശ്നം താനും അഭിമുഖീകരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.1964ലെ ഗോവധ നിരോധന നിയമത്തില്‍ ഭേദഗതി വരുത്തി 2010ലും 2012ലും കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ് യെദിയൂരപ്പ രണ്ട് ബില്ലുകള്‍ കൊണ്ടു വന്നിരിന്നു. 1964ലെ ഉപാധികളോടെ കശാപ്പ് ചെയ്യാൻ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ നിന്നും വിഭിന്നമായി കര്‍ശന ഉപാധികളുള്ള നിയമമാണ് യെദിയൂരപ്പ കൊണ്ടു വന്നത്. പിന്നീട് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇളവുകള്‍ അനുവദിച്ചുവെങ്കിലും വീണ്ടും ബി.ജെ.പി അധികാരത്തിലെത്തിയതോടെ കര്‍ശന ഉപാധികളോടെ നിയമത്തില്‍ ഭേദഗതിയുണ്ടായി. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം വരെ പിഴശിക്ഷയുമുണ്ട്.
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേകം ഇളവില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എളമരം കരീം എംപിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് വിരുദ്ധമാണെന്് മന്ത്രി ചൂണ്ടിക്കാട്ടി. ഇളവ് തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിനു കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യണം എന്നാണ് എളമരം കരീം എംപി ആവശ്യപ്പെട്ടിരുന്നത്.
പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇളവ് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. തിങ്കളാഴ്ച മുതല്‍ എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് ഇളവില്ലെന്ന കേന്ദ്രത്തിന്റെ മറുടി ലഭിച്ചിക്കുന്നത്. കേന്ദ്രത്തിന്റെ തീരുമാനം വരുന്നതുവരെ പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള ഒരുകുട്ടിക്ക് മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നതിന് പിഴ ചുമത്തേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.