ബെലഗാവിയില്‍ മറാത്തി ഗ്രൂപ്പുകള്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 22ന് കര്‍ണാടകയില്‍ സംസ്ഥാന വ്യാപക ബന്ദ്.ആക്രമണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കന്നഡ അനുകൂല സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കെഎസ്‌ആര്‍ടിസി ബസ് ജീവനക്കാരുടെ മുഖത്ത് മറാത്തികള്‍ മഷി പുരട്ടുകയും ദേഹോപദ്രം ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കന്നഡ അനുകൂല പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
കെഎസ്‌ആര്‍ടിസി, ബിഎംടിസി എന്നിവയുള്‍പ്പെടെയുള്ള ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരുടെ പിന്തുണ ബന്ദിന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും ഒരു തൊഴിലാളി ആക്രമിക്കപ്പെട്ടു. ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും കന്നഡ അനുകൂല പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്ന് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ചന്ദ്രു പറഞ്ഞു.എന്നാല്‍ ബന്ദ് ദിനത്തില്‍ മെട്രോ സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംസ്ഥാനത്തുടനീളം ഗതാഗതം തടസപ്പെടുമെന്നാണഅ പ്രതീക്ഷിക്കപ്പെടുന്നത്. യാത്രക്കാര്‍ അതിനനുസരിച്ച് യാത്രകള്‍ പ്ലാന്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ട്.
ആ കിണറ്റിനുള്ളില്‍ അസ്തമിച്ചത് കുഞ്ഞുസ്വപ്നങ്ങള്‍ ; കണ്ണീര് കുടിച്ച് തമിഴ്നാട് സ്വദേശി മുത്തു
സഹോദരൻ്റെ മകളാല്‍ സ്വന്തം കുഞ്ഞ് കൊല്ലപ്പെട്ടതിൻ്റെ ഹൃദയവേദനയിലാണ് പാപ്പിനിശേരിയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി മുത്തു.ഒറ്റപ്പെടലിൻ്റെ വേദനയകറ്റാൻ താൻ ചേർത്തുപിടിച്ച സഹോദരപുത്രിയായ 12 വയസുകാരി കഴിഞ്ഞ ദിവസം രാത്രിയാണ് നാലു മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത്.മുത്തുവിൻ്റെ സഹോദരൻ നേരത്തെ മരിച്ചിരുന്നു. സഹോദര ഭാര്യ പുനർവിവാഹം നടത്തി. ഇതോടെ ഇവരുടെ മക്കള്‍ ഒറ്റപ്പെട്ടു. കുട്ടികളുടെ അമ്മ അവഗണിച്ചതോടെ ഇവരുടെ സംരക്ഷണം മുത്തു ഏറ്റെടുത്തു. സ്വന്തം മക്കളെപ്പോലെ സഹോദരൻ്റെ മൂന്ന് മക്കളെയും പരിപാലിച്ചു. മുത്തുവിൻ്റെ വിവാഹ ശേഷവും നല്ലതു പോലെ പരിപാലിച്ചു.
ചെന്നൈയിലായിരുന്നു സഹോദരൻ്റെ മക്കള്‍ കഴിഞ്ഞിരുന്നത്. ഉയർന്ന നിലവാരമുള്ള സ്കൂളിലായിരുന്നു പഠനം ‘ഒരു വർഷം മുൻപായിരുന്നു മുത്തുവിൻ്റെ വിവാഹം. മുത്തുവിൻ്റെ ഭാര്യയുടെ പ്രസവകാല പരിചരണത്തിനായി ചെന്നൈയിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് സഹോദരൻ്റെ മക്കള്‍ കേരളത്തിലേക്കു വരാൻ ആഗ്രഹം പറഞ്ഞത്. സഹോദരൻ്റെ വേർപാടിനു ശേഷം ഇതുവരെ ഒരാവശ്യത്തിനും എതിരു പറയാത്ത മുത്തു കുട്ടികളെ കൂടെ കൂട്ടുകയായിരുന്നു. മൂന്നാഴ്ച്ച മുൻപാണ് പാപ്പിനിശേരി പാറക്കലിലെ വീട്ടില്‍ ഇവരെത്തിയത്.
രാത്രി മൂത്രമൊഴിക്കാൻ പോകുമ്ബോള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പന്ത്രണ്ടു വയസുകാരി കിണറ്റിലെറിഞ്ഞു കൊന്നത് ഇതിനു ശേഷം ഒന്നുമറിയാത്ത ഭാവത്തില്‍ വീട്ടിലേക്ക് വന്നു. പൊലിസിൻ്റെ ജാഗ്രതയോടുള്ള അന്വേഷണമാണ് കൊലപാതകം അതിവേഗത്തില്‍ തെളിയിച്ചത്. മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പാപ്പിനിശേരി പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.