Home Featured കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസ് ഇന്ന് മുതൽ

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസ് ഇന്ന് മുതൽ

by admin

എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-ബെംഗളൂരു സർവീസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. വെള്ളിയാഴ്ചകളിൽ മാത്രമാണ് സർവീസ്. രാവിലെ 6.10-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 7.10-ന് ബെംഗളൂരുവിലെത്തും. തിരികെ 8.10-ന് പുറപ്പെട്ട് 9.10-ന് കണ്ണൂരിലെത്തും. കണ്ണൂർ-ബെംഗളൂരു സെക്ടറിൽ ഇൻഡിഗോ രണ്ട് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

പബ്ജി കളിച്ചത് റെയില്‍വെ ട്രാക്കിലിരുന്ന്; മൂന്നു കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം

ട്രെയിനിടിച്ച്‌ മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്ബാരൻ ജില്ലയിലാണ് സംഭവം. ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്.റെയില്‍വെ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കവേയാണ് അപകടമുണ്ടായത്. കുട്ടികള്‍ മൂന്നുപേരും ഇയർഫോണ്‍ വച്ചായിരുന്നു പബ്ജി കളിച്ചത്. അതുകൊണ്ട് തന്നെ ട്രെയിൻ വരുന്നത് കുട്ടികള്‍ അറിഞ്ഞില്ല.മുഫാസില്‍ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയില്‍ സെക്ഷനിലാണ് അപകടമുണ്ടായത്. സദർ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസർ വിവേക് ദീപ്, റെയില്‍വേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.

മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി.സംഭവമറിഞ്ഞ് പ്രദേശത്ത് നൂറു കണക്കിനാളുകള്‍ തടിച്ചുകൂടി. പ്രദേശത്താകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കുട്ടികളുടെ മരണം. ഇത്തരം ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. കുട്ടികള്‍ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group