Home Featured കന്നഡ വേണം; ആര്‍സിബിയുടെ ഹിന്ദി എക്സ് അക്കൗണ്ടിനെതിരെ കന്നഡ ആരാധകര്‍

കന്നഡ വേണം; ആര്‍സിബിയുടെ ഹിന്ദി എക്സ് അക്കൗണ്ടിനെതിരെ കന്നഡ ആരാധകര്‍

by admin

ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയില്‍ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്.സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമില്‍ എടുത്തില്ലെന്ന ആക്ഷേപങ്ങള്‍ ഉയരുന്നിനിടെയാണ് ആർസിബിയുടെ എക്സ് പേജിനെച്ചൊല്ലിയും കന്നഡവാദം ഉയരുന്നത്. മെഗാ താരലേലത്തിനു പിന്നാലെയാണ് ആർസിബി ഹിന്ദിയിലും എക്സ് പേജ് ആരംഭിച്ചത്.പേജ് കന്നടയിലേക്ക് മാറ്റണമെന്നും കർണാടകക്കാരുടെ വികാരം മാനിക്കണമെന്നുമൊക്കെയാണ് ആരാധകരുടെ ആവശ്യം.

കന്നഡ സംഘടനയായ കർണാടക രക്ഷണ വേദികെയും പ്രതിഷേധമറിയിച്ചു. അതേസമയം വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് വാർത്തകള്‍ പ്രചരിച്ചതോടെ ഇരട്ടി സന്തോഷത്തിലായിരുന്നു ആർസിബി ആരാധകർ.കിരീടം നേടാനുറച്ച്‌ ശക്തമായ ബാറ്റിംഗ്-ബൗളിംഗ് നിരയുമായിട്ടാണ് ഇത്തവണ ആർസിബി എത്തുന്നത്. കഴിഞ്ഞ എട്ടുസീസണുകളില്‍ ആർസിബിയെ നയിച്ച കോലിക്ക് ടീമിനായി ഇതുവരെ ഒരു കിരീടം നേടാനായിട്ടില്ല.

കോലി വീണ്ടും ക്യാപ്റ്റൻസിയിലേക്ക് തിരിച്ചുവന്നാല്‍ കിരീടവരള്‍ച്ചയ്‌ക്ക് അന്ത്യം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. കോലിയുള്‍പ്പെടെയുള്ള 4 ബാറ്റർമാരും ഏഴ് ഓള്‍റൗണ്ടർമാരും 9 ബൗളർമാരും ടീമിലുണ്ട്. ഭുവനേശ്വർ കുമാർ, ഹേസല്‍വുഡ്, നുവാൻ തുഷാര എന്നിവരാണ് ബൗളിംഗ് നിരയില്‍ അണിനിരക്കുന്നത്. പവർ ഹിറ്റർമാരായ ടിം ഡേവിഡ്, റൊമാരിയ ഷെപ്പേർഡ് എന്നിവരും ടീമിലെത്തിയിട്ടുണ്ട്.

കുടുംബക്കാരെല്ലാം ഗാലറിയില്‍; പ്രിയങ്ക എംപിയായി സത്യപ്രതിജ്ഞ ചെയ്തു; പിന്നാലെ പാര്‍ലമെന്റില്‍ ബഹളവുമായി പ്രതിപക്ഷം

വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ വദ്ര പാർലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ സ്പീക്കർ ഓംബിർലയുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക വയനാട് ലോകസംഭാംഗമായി സത്യവാചകം ചൊല്ലിയത്.കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്സംഭാംഗമാണ്. രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ.രാജ്യസഭാംഗവും അമ്മയുമായ സോണിയ ഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര, മക്കളായ റെയ്ഹാൻ, മിരായ എന്നിവരും മറ്റ് കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സന്ദർശക ഗാലറിയില്‍ എത്തിയിരുന്നു. മകള്‍ എംപിയാകുന്നതില്‍ അഭിമാനമെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു. പ്രിയങ്കയുടെ സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുലും പാർലമെന്റ് കവാടം മുതല്‍ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

സാരിയുടുത്ത് കേരള വേഷധാരിയായിട്ടാണ് പ്രിയങ്ക സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത്. കേരളത്തില്‍ നിന്നുളള യുഡിഎഫ് എംപിമാർ പാർലമെന്റി്‌ന്റെ പ്രവേശന കവാടം മുതല്‍ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സത്യപ്രതിജ്ഞാ സമയത്ത് ഭരണഘടനയുടെ ചെറുപതിപ്പും പ്രിയങ്ക കൈയ്യില്‍ പിടിച്ചിരുന്നു. പ്രിയങ്ക കൂടിയെത്തുന്നതോടെ നെഹ്റു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് പാർലമെന്റില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ രാഹുല്‍ ആയിരുന്നു വയനാട് എംപിയായി വിജയിച്ചത്. എന്നാല്‍ റായ്ബറേലിയിലും വിജയിച്ചതോടെ വയനാട് മണ്ഡലം രാഹുല്‍ ഉപേക്ഷിച്ചു. തുടർന്നാണ് പ്രിയങ്ക സ്ഥാനാർത്ഥിയായത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടില്‍ വന്നപ്പോഴും ഭർത്താവ് റോബർട്ട് വദ്രയും മകനും ഉള്‍പ്പെടെ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക വിജയിച്ചത്.അതേസമയം പ്രിയങ്കയുടെ സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ പ്രതിപക്ഷം പാർലമെന്റില്‍ പതിവുപോലെ ബഹളം ആരംഭിച്ചു. മുദ്രാവാക്യം വിളികളുമായി ചിലർ നടുത്തളത്തിലേക്ക് ഇറങ്ങി. സമാജ് വാദി പാർട്ടിയിലെയും കോണ്‍ഗ്രസിലെയും അംഗങ്ങളാണ് നടുത്തളത്തിലിറങ്ങിയത്. ചോദ്യോത്തര വേള തുടരാൻ അനുവദിക്കണമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ പിന്നീട് ചർച്ച ചെയ്യാമെന്നും സ്പീക്കർ പറഞ്ഞെങ്കിലും ഇവർ ബഹളം തുടരുകയായിരുന്നു. തുടർന്ന് 12 മണി വരെ സഭ നിർത്തിവെക്കുന്നതായി സ്പീക്കർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group