Home covid19 കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!

കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!

by admin

ന്യുഡല്‍ഹി: വുഹാനിലെ കോറോണ വൈറസ് ലോകമെങ്ങും താണ്ഡവമാടിയപ്പോള്‍ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ രാജ്യമെമ്ബാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജോലി നഷ്ടമായത് 12.2 കോടി ഇന്ത്യാക്കാര്‍ക്കെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സമ്ബദ്ഘടന നിരീക്ഷിക്കുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി എന്ന സ്ഥാപനത്തിന്റെതാണ് ഈ റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലായി ഏപ്രിലില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. ഏതാണ്ട് 5800 ഓളം വീടുകളിലാണ് ഇവര്‍ സര്‍വെ നടത്തിയത്. റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് കോറോണ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ദിവസ വേതനക്കാരെയും ചെറുകിട ബിസിനസ്സുകാരേയുമാണെന്ന്.


ഇതിനിടയില്‍ 10.4 കോടി ഇന്ത്യാക്കാര്‍ ലോകബാങ്ക് നിര്‍ണയിക്കുന്ന ദരിദ്രരേഖയ്ക്ക് താഴെയാകാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ കണക്ക് എട്ട് ശതമാനം കൂടുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

കോറോണ വ്യാപനത്തെ തുടര്‍ന്ന് നിലവില്‍ വന്ന lock down ന്റെ ആഘാതം ഇന്ത്യന്‍ സാമ്ബത്തികരംഗത്തെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് രോഗവ്യാപനം വര്‍ധിക്കുമ്ബോഴും ലോക്ക്ഡൗൺ പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കേണ്ടി വരുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group