Home covid19 അമ്പതു ലക്ഷത്തിലേറെ പേർക്ക് കോവിഡ് വ്യാപന സാധ്യത:കർണാടക സർക്കാർ സർവ്വേ

അമ്പതു ലക്ഷത്തിലേറെ പേർക്ക് കോവിഡ് വ്യാപന സാധ്യത:കർണാടക സർക്കാർ സർവ്വേ

by admin

സാധ്യതയുള്ള വരുടെ സർവേ നടത്തി സർക്കാർ. അമ്പതു ലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ് സംസ്ഥാന കുടുംബ ആരോഗ്യ ക്ഷേമ വകുപ്പ് നടത്തിയ സർവേയിൽ പറയുന്നത്. സർവേയുടെ 67 ശതമാനം പൂർത്തിയായപ്പോഴാണ് 53.73 ലക്ഷത്തിലധികം പേർക്ക് കൊറോണ വരാനുള്ള സാധ്യത ഏറെയെന്ന് കണ്ടെത്തിയത്.

മുതിർന്ന പൗരൻമാർ, ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ, മറ്റ് അസുഖങ്ങൾ ഉള്ളവർ, എന്നിവരിലാണ് കോവിഡ് ബാധിക്കാൻ ഏറ്റവും സാധ്യതയുള്ളത്. ഇതുവരെ നടത്തിയ സർവേകളിൽ 48.35 ലക്ഷം വീടുകളിൽ മുതിർന്ന പൗരൻമാരുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 4.14 ലക്ഷം ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും സംസ്ഥാനത്ത് ഉണ്ട്. 1.37 ലക്ഷം പേരിൽ നിരവധി അസുഖങ്ങൾ ഉള്ളതായും 13,341 പേർക്ക് കടുത്ത ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ ഉള്ളതായും സർവേയിൽ കണ്ടെത്തി.

കൽബുർഗി ബെംഗളുരു അർബൻ ജില്ലകളിലാണ് രോഗവ്യാപന സാധ്യത കൂടുതൽ കണ്ടെത്തിയിരിക്കുന്നത്. കൽബുർഗിയിൽ 13341 കുടുംബങ്ങളിൽ സർവേ നടത്തിയപ്പോൾ 1902 കുടുംബങ്ങളിൽ രോഗ വ്യാപന സാധ്യതയുള്ളവരുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.

ബെംഗളുരു അർബനിൽ 3,45,443 പേർക്ക് രോഗ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ട്. ഇവിടെ സർവേയുടെ 68 ശതമാനം പൂർത്തിയായിട്ടുണ്ട്.

ശിമോഗ, മൈസൂരു, ദാവൻഗരെ എന്നീ ജില്ലകളിലും അപകട സാധ്യത കൂടുതലുള്ളവരുമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സർവേ പൂർത്തിയായാൽ സംസ്ഥാന സർക്കാർ വികസിപ്പിച്ചെടുത്ത ആപ്തമിത്ര എന്ന ആപ്പ് വഴി ഇവരുടെ എല്ലാം ആരോഗ്യ സ്ഥിതി നിരീക്ഷിക്കുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ അറിയിച്ചു. സർവേ റിപ്പോർട്ടിനനുസരിച്ച് മുൻ കരുതൽ നടപടികൾ കൈകൊള്ളുന്നതോടെ രോഗവ്യാപന സാധ്യത ഇല്ലാതാക്കാമെന്നാണ് സംസ്ഥാന സർക്കാറിന്റെ പ്രതീക്ഷ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group