Home Featured കൊവിഡിന് ശേഷം മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ; 10,000 സ്‌റ്റോപ്പുകളും 500 സര്‍വീസുകളും ഇല്ലാതാകും; പുതിയ പരിഷ്‌ക്കാരം കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ

കൊവിഡിന് ശേഷം മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ; 10,000 സ്‌റ്റോപ്പുകളും 500 സര്‍വീസുകളും ഇല്ലാതാകും; പുതിയ പരിഷ്‌ക്കാരം കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ

by admin

ഇന്ത്യന്‍ റെയില്‍വേ അടുത്തവര്‍ഷം സര്‍വീസ് ആരംഭിക്കുമ്ബോള്‍ റെയില്‍വേക്ക് പുതിയ ടൈംടേബിളായിരിക്കും ഉണ്ടാകുക. മുംബൈ ഐഐടിയുടെ സഹായത്തോടെയാകും ടൈംടേബിള്‍ തയ്യാറാക്കുക. നഷ്‌ടം സംഭവിക്കുന്ന എല്ലാ മേഖലകളിലും മാറ്റാമാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. കൊവിഡിന് ശേഷം രാജ്യം പഴയ നിലയിലേക്ക് എത്തുന്നതോടെയാകും ഈ മാറ്റങ്ങളുണ്ടാകുക.

കർണാടകയിൽ ഇന്ന് 8,865 പേ​ര്‍​ക്ക് കോ​വി​ഡ്: 104 മരണം,വിശദമായി വായിക്കാം

പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി രാജ്യത്ത് അഞ്ഞൂറിലധികം ട്രെയിനുകള്‍ റദ്ദാക്കപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ടിക്കറ്റ് നിരക്ക് കൂടാതെ 1500 കോടിയുടെ വര്‍ധന ലക്ഷ്യം വെച്ചുള്ള നീക്കത്തില്‍ പല ട്രെയിന്‍ സര്‍വീസുകളും ഇല്ലാതാകും. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞ സര്‍വീസുകള്‍ ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല. ദീര്‍ഘദൂര ട്രെയിനുകളില്‍ 200 കിലോമീറ്ററിനുള്ളില്‍ പ്രധാന നഗരങ്ങളില്‍ മാത്രമായിരിക്കും സ്‌റ്റോപ്പുകള്‍ ഉണ്ടാകുക. ഇതോടെ നിലവിലുള്ള പല സ്‌റ്റോപ്പുകളും ഇല്ലാതാകും. എന്നാല്‍ ഈ സ്‌റ്റേഷനുകളില്‍ മറ്റ് ട്രെയിനുകള്‍ക്ക് ഉണ്ടാകും.

കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; യെദിയൂരപ്പ മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്നത് ഏഴാമത്തെ മന്ത്രിക്ക്

5000 സര്‍വീസുകള്‍ റദ്ദാക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളില്‍ രാജ്യത്തെ 10,000 സ്‌റ്റോപ്പുകള്‍ ഇല്ലാതാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനൊപ്പം നഷ്‌ടത്തിലും നല്‍കുന്ന ഇളവുകളും ആനുകൂല്യങ്ങളും ഇല്ലാതാകും. ഇതനുസരിച്ചുള്ള ടൈംടേബിളാണ് മുംബൈ ഐഐടിയുടെ സഹായത്തോടെ റെയില്‍വേ തയ്യാറാക്കുന്നത്. സാമ്ബത്തിക നില മെച്ചപ്പെടുത്തുക മാത്രമാകും റെയില്‍വേ ലക്ഷ്യം വെക്കുകയെന്ന് ഇതിലൂടെ വ്യക്തമാണ്.

എല്ലാ വര്‍ഷവും സ്‌റ്റോപ്പുകളും സര്‍വീസുകളും വിലയിരുത്തിയുള്ള റെയില്‍വേയുടെ പരിഷ്‌കാരം കേരളത്തിനെ ബാധിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ വേഗം കൂട്ടുന്ന പരിഷ്‌കാരങ്ങള്‍ സംഭവിക്കുന്നതോടെ സംസ്ഥാനത്തേക്കുള്ള ട്രെയിനുകളുടെ സമയക്രമങ്ങളില്‍ മാറ്റം വരും. ഇതിന്‍്റെ ഫലമായി നഷ്‌ടത്തിലോടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തിയേക്കാം. മറ്റ് ഡിവഷനുകളില്‍ നിന്ന് കേരളത്തിലേക്ക് ഓടുന്ന സര്‍വീസുകളിലും മാറ്റം സംഭവിക്കും. സ്‌റ്റോപ്പുകള്‍ കുറയ്‌ക്കുന്ന തീരുമാനം കേരളത്തില്‍ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ട് തിരുവനന്തപുരം ഡിവിഷന്‍ മുന്‍പു ദക്ഷിണ റെയില്‍വേക്കു കത്തു നല്‍കിയിരുന്നു. പുതിയ പരിഷ്‌കാരം കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങള്‍ക്ക് നേട്ടമാണെന്ന വിലയിരുത്തലുകളും നിലവിലുണ്ട്.

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

സാമ്ബത്തിനേട്ടം മാത്രം ലക്ഷ്യം വെച്ച്‌ റെയില്‍വേ നീങ്ങുമ്ബോള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എതിര്‍പ്പ് ശക്തമാകും. സ്‌റ്റോപ്പുകളും സര്‍വീസുകളും ഇല്ലാതാകുന്നതാണ് എതിര്‍പ്പിന് കാരണമാകുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌തുള്ള പരിഷ്‌കാരങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നേട്ടമാകില്ല. ദീര്‍ഘദൂര ട്രെയിനുകള്‍ക്കു 200 കിലോമീറ്ററിനുളളില്‍ പ്രധാന നഗരങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലുമല്ലാതെ സ്‌റ്റോപ്പുകള്‍ പാടില്ലെന്ന നിര്‍ദേശമാണ് എതിര്‍പ്പിന് കാരണമാകുക.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group