Home Featured ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോല്‍പിച്ച്‌ ആര്‍തി ദോഗ്ര

ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോല്‍പിച്ച്‌ ആര്‍തി ദോഗ്ര

by admin

ജയ്പൂര്‍: രാജസ്ഥാന്‍ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ് ആര്‍തി ദോഗ്ര. രാജ്യമെമ്ബാടുമുള്ള വനിത ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു മാതൃക കൂടിയാണ് ഇവര്‍. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ജനിച്ച ആര്‍തിയുടെ പൊക്കം മൂന്നടി ആറിഞ്ച് ആണ്. എന്നാല്‍, ഈ പൊക്കമില്ലായ്മ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിന് അവര്‍ക്ക് ഒരു തടസമായില്ല.

ഇന്ത്യന്‍ ആര്‍മിയിലെ കേണല്‍ ആയിരുന്ന രാജേന്ദ്ര ദോഗ്രയുടെയും സ്കൂള്‍ പ്രിന്‍സിപ്പള്‍ ആയിരുന്ന കുംകുമിന്റെയും മകളായിട്ട് ആയിരുന്നു ആര്‍തിയുടെ ജനനം. ജനിച്ചപ്പോള്‍ തന്നെ സാധാരണ സ്കൂളില്‍ പഠിക്കാന്‍ അവള്‍ക്ക് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഡോക്ടര്‍മാരെയും പരമ്ബരാഗത രീതികളെയും അവഗണിച്ച്‌ ഡെറാഡൂണിലെ പ്രശസ്തമായ വെല്‍ഹാം ഗേള്‍സ് സ്കൂളില്‍ അവള്‍ ചേര്‍ന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്ന് ബിരുദവും സ്വന്തമാക്കി.

കർണാടകയിൽ ഇന്ന് 5,536 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 102 : ബംഗളൂരുവിൽ മാത്രം 1,898 കേസുകൾ, മരണം 40,രോഗമുക്തി 2,819

തന്റെ ഐ എ എസ് ജീവിതത്തിനിടയില്‍ ഇതുവരെ നിരവധി ഉന്നത സ്ഥാനങ്ങളില്‍ ആര്‍തി നിയമിതയായിട്ടുണ്ട്. അജ്മീര്‍ കളക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇപ്പോള്‍. നേരത്തെ, ജോധ്പുര്‍ ഡിസ്കോമിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിതയായിരുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു പോസ്റ്റില്‍ നിയമിതയായ ആദ്യത്തെ വനിതയാണ് ആര്‍തി. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ആര്‍തി ദോഗ്രയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

bangalore malayali news portal join whatsapp group

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ മികച്ച പ്രകടനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നും ആര്‍തിക്ക് 2019ല്‍ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഭിന്നശേഷിക്കാരായ ആളുകളെ വോട്ട് ചെയ്യാനും അങ്ങനെ ജനാധിപത്യ വ്യവസ്ഥിതിയില്‍ പങ്കാളികളാകാനും അവര്‍ പ്രചോദിപ്പിച്ചതിനായിരുന്നു അത്.

കോവിഡ്: 30 ശതമാനം സിലബസ് വെട്ടിക്കുറച്ച്‌ കര്‍ണാടക സര്‍ക്കാര്‍,ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം

ഭിന്നശേഷിക്കാരായവരെ സഹായിക്കാനും വോട്ട് ചെയ്യാന്‍ അവരെ പ്രചോദിപ്പിക്കാനും ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. വികലാംഗര്‍ക്ക് പോളിംഗ് സ്റ്റേഷനുകളില്‍ വന്ന് വോട്ട് രേഖപ്പെടുത്താന്‍ ‘ദിവ്യാംഗ് രഥ്സ്’ എന്ന പേരില്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ ഗ്രാമ പഞ്ചായത്തിലും രണ്ടെണ്ണം എന്ന നിലയിലെങ്കിലും വീല്‍ച്ചെയറുകള്‍ ഉറപ്പു വരുത്തി. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരായ 17000 പേരാണ് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group