ചിക്കമകളൂരുവില്‍ യുവാവ് ഭാര്യയെ സയനൈഡ് കലര്‍ത്തിയ ആഹാരം നല്കി കൊന്നു. ഗോണിബീഡു പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവവൃന്ദ ഗ്രാമത്തില്‍ വി.എൻ.ദര്‍ശന്റെ ഭാര്യ സ്വേതയാണ് (25) കൊല്ലപ്പെട്ടത്. 28കാരനായ ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: ദര്‍ശനും സ്വേതയും മൂന്നു വര്‍ഷം മുമ്ബ് പ്രേമിച്ച് വിവാഹിതരായതാണ്. ഈയിടെ യുവാവും മറ്റൊരു യുവതിയും പ്രണയത്തിലായി. ഇത് മനസ്സിലാക്കിയ സ്വേത ഭര്‍ത്താവിന്റെ കാമുകിയെ വിളിച്ച് വിരട്ടുകയും ബന്ധം തുടരരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇതറിഞ്ഞ ദര്ശൻ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭാര്യക്ക് നല്‍കുകയായിരുന്നു.
ആത്മഹത്യ, ഹൃദയാഘാതം എന്നിങ്ങനെ ഭാര്യയുടെ മരണം സംബന്ധിച്ച് കളവ് പറഞ്ഞ് നാട്ടുകാരെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു.
സിംഹങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാൻ മോഹം: ഇരുപതുകാരന് ഗുരുതര പരിക്ക്
സിംഹത്തിനൊപ്പം സെല്‍ഫി എടുക്കാൻ ശ്രമിച്ച ഇരുപതുകാരൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മൃഗശാലയിലാണ് സംഭവം നടന്നത്.മുഹമ്മദ് അമീൻ എന്നയാള്‍ക്കാണ് പരിക്കേറ്റത്.സര്‍ക്കാര്‍ സംഘടിപ്പിച്ച മേളയോടനുബന്ധിച്ചാണ് മുഹമ്മദ് അമീൻ മൃഗശാലയിലെത്തിയത്. കാഴ്ച കണ്ടുനടക്കുന്നതിനിടെ സിംഹങ്ങളുടെ കൂട്ടിനടുത്തെത്തി. നാലെണ്ണമാണ് കൂട്ടിലുണ്ടായിരുന്നത്. ഇതുകണ്ടതോടെ മുഹമ്മദ് അമീന് സെല്‍ഫി മോഹം കലശലായി. ഒട്ടുംതാമസിയാതെ കൈകള്‍ കൂട്ടിലേക്കിട്ട് സെല്‍ഫിയെടുക്കാൻ ശ്രമിച്ചു.
മികച്ച സെല്‍ഫി ലഭിക്കാത്തതിനാല്‍ വീണ്ടും എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുവാവിന്റെ കൈയില്‍ സിംഹങ്ങള്‍ കടിച്ചുവലിക്കുകയും നഖംകൊണ്ട് ശക്തമായി മാന്തുകയും ചെയ്തു. നിലവിളികേട്ടെത്തിയ ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്നാണ് മുഹമ്മദ് അമീനെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. ശരീരത്തില്‍ മാരകമായി മുറിവേറ്റിട്ടുണ്ടെന്നും ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ഭരണകൂടം മേള റദ്ദാക്കി