ബെംഗളൂരു : ബുധനാഴ്ചമുതൽ അഞ്ചുദിവസം ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, ചാമരാജ്നഗർ, ചിക്കബെല്ലാപുര, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, തുമകൂരു ജില്ലകളിലാണ് ശക്തമായ മഴ ലഭിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടുവരുന്ന ന്യൂനമർദത്തെത്തുടർന്നാണിത്.
എന്നാൽ സംസ്ഥാനത്ത് നിലവിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ ജലക്ഷാമം രൂക്ഷമാണ്. പലഗ്രാമങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കറുകളിലാണ് കുടിവെള്ളമെത്തിക്കുന്നത്.അതേസമയം, ബെംഗളൂരുവിലും വിജയപുര ഉൾപ്പെടെയുള്ള ജില്ലകളിലും രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്.വിജയപുരയിൽ തിങ്കളാഴ്ച പുലർച്ചെ 15.6 ഡിഗ്രി താപനിലയാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മൂന്ന് ഭാര്യമാര്‍, അവരുടെ സൗന്ദര്യത്തിനും പ്ലാസ്റ്റിക് സര്‍ജറിക്കും വേണ്ടി എത്ര പണം മുടക്കാനും തയ്യാറെന്ന് യുവാവ്
മൂന്ന് ഭാര്യമാരുള്ളതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ആളായിരുന്നു സംരംഭകനായ മസായ ആൻഡ്രൂസ്സ്. സ്റ്റെഫാനി, റോസ്, ഡെസാരെ എന്നിവരാണ് മസായയുടെ മൂന്ന് ഭാര്യമാര്‍.ഇപ്പോള്‍ മസായ വീണ്ടും ചര്‍ച്ചയാവുന്നത് തന്റെ ഭാര്യമാരുടെ സൗന്ദര്യത്തിന് വേണ്ടി താൻ എന്തും ചെയ്യും, എത്ര പണവും മുടക്കും എന്ന് പറഞ്ഞതിന്റെ പേരിലാണ്. സ്റ്റെഫാനിയായിരുന്നു മസായയുടെ ആദ്യ ഭാര്യ. എന്നാല്‍, 2016 -ല്‍ ഇരുവരും പിരിഞ്ഞതോടെ മസായ റോസുമായി പ്രണയത്തിലായി. എന്നാല്‍, അധികം വൈകാതെ വീണ്ടും തിരികെ സ്റ്റെഫാനിയുടെ അടുത്തേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. ആ ഘട്ടത്തില്‍ സ്റ്റെഫാനിയും മസായയും ചേര്‍ന്ന് റോസും കൂടി തങ്ങള്‍ക്കൊപ്പം കഴിഞ്ഞോട്ടെ എന്ന് കരുതുകയായിരുന്നു. അങ്ങനെ മസായയ്ക്ക് രണ്ട് ഭാര്യമാരായി.
അധികം വൈകാതെ അയാള്‍ ഡെസാരെയും മുൻ ഭാര്യമാരുടെ സമ്മതത്തോടെ തന്നെ കൂടെക്കൂട്ടി.മൂന്നു ഭാര്യമാരും എപ്പോഴും സൗന്ദര്യത്തിലും ആരോഗ്യത്തിലും എല്ലാം ശ്രദ്ധിക്കുന്നവരാകണം എന്നാണത്രെ ഇയാളുടെ ആഗ്രഹം. അതുകൊണ്ട് തന്നെ എത്ര രൂപയും അതിന് വേണ്ടി ചെലവഴിക്കാനും ആള്‍ക്ക് മടിയില്ല. സ്റ്റെഫാനിയാണ് ആദ്യം പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്.
പിന്നാലെ, മറ്റ് രണ്ടുപേര്‍ക്കും ശരീരത്തില്‍ മാറ്റം വരുത്താൻ ആഗ്രഹമുണ്ട്. ഭാര്യമാരില്‍ ആരെങ്കിലും തടിച്ചാല്‍ അപ്പോള്‍ തന്നെ താനവരോട് തടി കൂടിയിട്ടുണ്ട്, അത് കുറക്കണം എന്ന് പറയാറുണ്ട് എന്നാണ് മസായ പറയുന്നത്. ദിവസവും മൂവരും കൃത്യമായ വ്യായാമം ചെയ്യുന്നുണ്ട്. മൂവരും മാച്ചിംഗ് ആവുന്ന വസ്ത്രം ധരിച്ചാണ് വ്യായാമം ചെയ്യുന്നത്. വെയിറ്റ് ട്രെയിനിംഗ്, യോഗ, സ്ട്രെച്ചിംഗ് എല്ലാം തങ്ങള്‍ ചെയ്യുന്നുണ്ട് എന്നാണ് മൂവരും പറയുന്നത്. ഏതായാലും, റോസും ഡെസാരെയും കൂടി പ്ലാസ്റ്റിക് സര്‍ജറിക്ക് ഒരുങ്ങുകയാണത്രെ.