Home തിരഞ്ഞെടുത്ത വാർത്തകൾ നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; 30 പരിശോധനയില്‍ 29 എണ്ണം നെഗറ്റീവ്: ആരോഗ്യ മന്ത്രി

നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; 30 പരിശോധനയില്‍ 29 എണ്ണം നെഗറ്റീവ്: ആരോഗ്യ മന്ത്രി

by ടാർസ്യുസ്

കോഴിക്കോട്: നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. നിപ വൈറസ് ബാധ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കല് കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട് ചേർന്ന അടിയന്തര അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.രോഗിക്ക് ജൂണ് 10 മുതൽ പ്രതിരോധ മരുന്നുകളും ജൂണ് 12 മുതല് ആന്റിബോഡി ചികിത്സയും നൽകിത്തുടങ്ങിയിരുന്നു. കൂടാതെ ബഹ്റൈനിൽ നിന്ന് പ്രത്യേകമായി എത്തിച്ച റെംഡിവിര് മരുന്നിന്റെ ആദ്യ ഡോസും ഇന്ന് രാവിലെ നൽകിയതായി മന്ത്രി അറിയിച്ചു.

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇതുവരെ 30 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ഇതില് ചികിത്സയിലുള്ള രോഗിയുടേതൊഴികെ 29 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. രോഗിയുടെ സമ്പര്ക്കപ്പട്ടികയിലുള്ള 11 പേരുടെ ഫലവും ആശങ്കയ്ക്ക് ഇടനല്കുന്നതല്ല. സമ്പര്ക്കപ്പട്ടികയില് 44 ആരോഗ്യപ്രവർത്തകരും ഉൾട്ടിട്ടുണ്ട്. ഇവർക്കെല്ലാം ആവശ്യമായ നിരീക്ഷണവും സഹായവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് മൂന്ന് മരണങ്ങൾ റിപ്പോർട്ടർ ചെയ്തതായും ആരോഗ്യമന്ത്രി അറിയിച്ചു. ഇതില് രണ്ട് മരണങ്ങൾ കോഴിക്കോട് ജില്ലയിലും ഒരു മരണം കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനിയായ 54കാരിയുടേതുമാണ്. ഇവരുടെ പരിശോധനാഫലം മരണശേഷമാണ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.നിലവില് സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

രോഗവ്യാപനം തടയുന്നതിനായി ജൂൺ മാസം മുതൽ ‘സ്റ്റോപ്പ് ഡയേറിയ’ ക്യാമ്പയിന് സംസ്ഥാനവ്യാപകമായി നടപ്പിലാക്കിവരികയാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ടർ ചെയ്തിരിക്കുന്നത്. ജില്ലയില് മാത്രം 68 കേസുകളുണ്ട്. വയനാട്ടിൽ 16 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.ഷിഗെല്ല ബാധയെ തുടര്ന്ന് നാല് കുട്ടികൽ നിലവിൽ കോഴിക്കോട് മെഡിക്കല് കോളേജ് ഐ.സി.യുവില് ചികിത്സയിലാണ്. ഇവരിൽ രണ്ട് കുട്ടികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല് കോളേജ് അധികൃതർ അറിയിച്ചു.നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഷിഗെല്ല രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പൊതുജനങ്ങൽ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട് .

You may also like

error: Content is protected !!
Join Our WhatsApp Group