കേരളം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. പവന് 7200 രൂപ താഴ്ന്ന് 1,19,920 രൂപയിലെത്തി. ഗ്രാം വില 90 രൂപ കുറഞ്ഞ് 14,990 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,353 രൂപയും, പവന് 1,30,824 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,265 രൂപയും പവന് 98,120 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 295 രൂപയും കിലോഗ്രാമിന് 2,95,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഇറാൻ യുഎസ് യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ സ്വർണവില വീണ്ടും ഉയരാനാണ് സാധ്യത. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപമെന്ന നിലയിലുള്ള സ്വർണത്തിന്റെ വലിയ ഡിമാൻഡും വില ഇനിയും ഉയരുമെന്ന സൂചനയാണ് നൽകുന്നത്. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്.
