ബിഗ് ബോസ് മലയാളം എട്ടാം സീസണിന്റെ തുടക്കത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളും ലൗ ട്രാക്കിലേക്ക് പോകുമോ എന്നുവരെ തോന്നിയ ബന്ധമായിരുന്നു ഐശ്വര്യയുടെയും കൊമ്പന്റെയും.എന്നാല്‍ മത്സരം പുരോഗമിച്ചു വരവേ ഐശ്വര്യയും കൊമ്പനും തമ്മിലുള്ള അടുപ്പത്തില്‍ പതിയെ വിള്ളല്‍ വീണു. തുടക്കത്തില്‍ ഐശ്വര്യയുടെ എല്ലാ വിഷമഘട്ടങ്ങളിലും ഏറ്റവും അടുത്ത ആളായി നിന്ന കൊമ്പനാണ് ഇപ്പോള്‍ അതേ ഐശ്വര്യയുടെ ഹൌസിലെ ഏറ്റവും പ്രധാന വിമർശകരില്‍ ഒരാള്‍.ഐശ്വര്യയാണ് ഇപ്പോള്‍ ഹൗസിലെ ലീഡർ സ്ഥാനം വഹിക്കുന്നത്.
ഐശ്വര്യ ലീഡർ ആയതിനുശേഷം യജമാന ഭാവത്തോടെ പെരുമാറുന്നു എന്നാണ് കൊമ്പന്റെയും ഷിജിന്റെയും പ്രധാന ആക്ഷേപം. ഒരു ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ അനാവശ്യമായി വന്ന് ആജ്ഞാപിക്കുന്നു എന്നാണ് ഇവർ രണ്ടുപേരും പറയുന്നത്. ഐശ്വര്യയുടെ ഈ ശൈലിയുടെ പേരില്‍ തുടർച്ചയായി വഴക്കാണ് ഹൗസില്‍ അരങ്ങേറുന്നത്. കൊമ്പൻ ഐശ്വര്യയെ എടി എന്നും ഐശ്വര്യ കൊമ്പനെ എടാ എന്നും ബഹുമാനമില്ലാത്ത രീതിയില്‍ സംബോധന ചെയ്തു കൊണ്ടാണ് വഴക്കടിക്കുന്നത്. ഹൗസിലെ മറ്റു മത്സരാർത്ഥികള്‍ ഇവരുടെ ഈ വഴക്കിന് അനാവശ്യമായ തർക്കം ആയിട്ടാണ് വിശേഷിപ്പിക്കുന്നത്.