ബംഗളൂരു: ബല്ലാരി വിജയനഗരക്കടുത്ത് ഹൊസ്പേട്ടില്‍ എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ 16 ലക്ഷം രൂപ കത്തിനശിച്ചു.ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണം. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിനും 40 ലക്ഷം രൂപയുടെ കേടുപാടുകള്‍ സംഭവിച്ചു.
വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് വിവാഹം വേര്‍പെടുത്തിയെന്ന പരാതിയുമായി കാസര്‍കോട് സ്വദേശിനി
വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ് വിവാഹം വേർപെടുത്തിയെന്ന പരാതിയുമായി കാസർകോട് സ്വദേശിനിയായ യുവതി. കല്ലൂരാവി സ്വദേശിനിയായ ഇരുപത്തൊന്നുകാരിയെയാണ് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖ് വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്.നിലവില്‍ ഗള്‍ഫിലാണ് അബ്ദുല്‍ റസാഖ്. ഭാര്യയുടെ പിതാവിനാണ് ഇയാള്‍ വാട്സാപ്പിലൂടെ മുത്തലാഖ് സന്ദേശം അയച്ചത്. സംഭവത്തില്‍ കുടുംബം ഹൊസ്ദുർഗ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
യുഎഇയില്‍ ജോലി ചെയ്യുകയാണ് അബ്ദുള്‍ റസാഖ്. ഈ മാസം 21 നാണ് അബ്ദുല്‍ റസാഖ് വാട്സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. യുവതിയുടെ പിതാവിൻറെ വാട്സ്ആപ്പിലാണ് മുത്തലാഖ് ചൊല്ലിയുള്ള ശബ്ദ സന്ദേശം ലഭിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിൻറെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചുവെന്നും യുവതി ആരോപിക്കുന്നു. 12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു.