Home Featured അഞ്ചു മാസത്തിനു ശേഷം നമ്മ മെട്രോ ഇന്ന് മുതൽ സർവീസ് ആരംഭിക്കും,യാത്രക്കാർക്കുള്ള നിർദേശങ്ങൾ പുറത്തിറക്കി

അഞ്ചു മാസത്തിനു ശേഷം നമ്മ മെട്രോ ഇന്ന് മുതൽ സർവീസ് ആരംഭിക്കും,യാത്രക്കാർക്കുള്ള നിർദേശങ്ങൾ പുറത്തിറക്കി

by admin

ബെംഗളുരു : കോവിഡ് പശ്ചാത്തലത്തിൽ അഞ്ചര മാസം മുമ്പ് സർവീസ് നിർത്തിവെച്ച ബെംഗളുരു നമ്മ മെട്രോ മാനദണ്ഡങ്ങൾ പാലിച്ച് ഇന്നു മുതൽ ട്രാക്കിലിറങ്ങുന്നു. ബെയ്യപ്പനഹള്ളി-മൈസൂരു റോഡ് പർപ്പിൾ ലൈനിലാണ് തിങ്കളാഴ്ച്ച സർവീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതൽ നാഗസാന്ദ്ര യെലച്ചനഹള്ളി ഗ്രീൻ ലൈനിലും മെട്രോ ട്രെയിൻ ഓടി തുടങ്ങും

യാത്രക്കാരുടെ എണ്ണത്തിലും സമയത്തിലും കുറവ് വരുത്തിയാണ് ആദ്യഘട്ടത്തിൽ സർവീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ രാവിലെ എട്ടു മണി മുതൽ 11 മണി വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയുമായിരിക്കും സർവീസ്. സെപ്തംബർ 11 മുതൽ ഇരു പാതകളിലും രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു മണി വരെ പൂർണമായും സർവീസ് നടത്തും. തിരക്കേറിയ സമയങ്ങളിൽ അഞ്ചു മിനിറ്റ് ഇടവേളകളിലും തിരക്ക് കുറഞ്ഞ സമയങ്ങളിൽ പത്തു മിനിറ്റിന്റേയും ഇടവേളകളിലായിരിക്കും സർവീസ് നടത്തുക.

കോവിഡ് : ഇന്ത്യയില്‍ ദിവസം ലക്ഷം രോ​ഗികള്‍ അകലെയല്ല

സാമൂഹിക അകലം ഉറപ്പാക്കി ആറ് കോച്ചുകളുള്ള ട്രെയിൻ ആയിരിക്കും സർവീസ് നടത്തുക. പരമാവധി 400 യാത്രക്കാരെ മാത്രമെ ഒരു സർവീസിൽ യാത്ര ചെയ്യാൻ അനുവദിക്കു. സ്റ്റേഷൻ കൗണ്ടറുകളിൽ നിന്നുള്ള ടോക്കൺ ടിക്കറ്റ് സംവിധാനം ഉണ്ടായിരിക്കില്ല. ഇതിന് പകരം സ്മാർട്ട് കാർഡാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് കാർഡ് റീചാർജ് ചെയ്യുന്നതിനായി പ്രത്യേക മൊബൈൽ ആപ് തിങ്കളാഴ്ച പുറത്തിറക്കും. വെബ് സൈറ്റ് വഴിയും കാർഡ് റീച്ചാർജ് ചെയ്യാം.സ്മാർട്ട് കാർഡ് റീചാർജ് ചെയ്ത് ആദ്യ ഏഴുദിവസത്തിൽ ഒരു തവണയെങ്കിലും ഉപയോഗിക്കണം. ഇല്ലെങ്കിൽ കാർഡിലുള്ള മുഴുവൻ തുകയും നഷ്ടമാകും. കാർഡ് വാങ്ങി ആദ്യത്തെ എഴു ദിവസത്തിനുള്ളിൽ ഒരു തവണ യാത്രക്ക് ഉപയോഗപ്പെടുത്തിയാൽ പിന്നീട് പത്തു വർഷം വരെ കാർഡിലുള്ള അവശേഷിക്കുന്ന തുക ഉപയോഗിച്ച് യാത്ര ചെയ്യാനാകും.

ലോക്ക്ഡൗൺ കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ച് നൽകും: ഡിജിസിഎ

എല്ലാ യാത്രക്കാരെയും തെർമൽ പരിശോധനക്ക് ശേഷമായിരിക്കും തീവണ്ടിയിൽ പ്രവേശിപ്പിക്കുക. യാത്ര ചെയ്യുമ്പോഴും സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിലേക്ക് ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചായിരിക്കും പ്രവേശനം. സ്റ്റേഷനിലും ട്രെയിനിലും രണ്ടു മീറ്റർ അകലം പാലിക്കണം. 85 വയസിന് മുകളിലുള്ളവരും പത്തു വയസിന് താഴെയുള്ളവരും മെട്രോ യാത്ര ഒഴിവാക്കണമെന്ന് മാർഗനിർദേശങ്ങളിൽ ഉണ്ട്.

കർണാടകയിൽ ഇന്ന് രോഗം ബാധിച്ചവരെക്കാൾ കൂടുതൽ രോഗമുക്തി നേടിയവർ , വിശദമായ വിവരങ്ങൾ

സർവീസ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി പാതകളുടെ പരിശോധന ഞായറാഴ്ച പൂർത്തിയാക്കി. സ്റ്റേഷനുകളും ട്രെയിനുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. കൂടാതെ നിശ്ചിത ഇടവേളകളിൽ സ്റ്റേഷനുകൾ അണുവിമുക്തമാക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group