Home Featured മികച്ച വില്ലനുള്ള ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

മികച്ച വില്ലനുള്ള ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

by admin

മികച്ച വില്ലനുള്ള ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ചുപ്പ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് ദുല്‍ഖറിന് പുരസ്കാരം ലഭിച്ചത്.

നെഗറ്റീവ് റോളിലുള്ള നായകനായാണ് സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചുപ്പ്: റിവഞ്ച് ഒഫ് ദി ആര്‍ട്ടിസ്റ്റില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുള്ളത്. ഡാനി എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. ബല്‍ക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണിഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദുല്‍ഖറിന് ലഭിക്കുന്ന ആദ്യ ഹിന്ദി അവാര്‍‌ഡ് കൂടിയാണിത്. പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം ദുല്‍ഖര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.

‘ഹിന്ദിയില്‍ നിന്നുള്ള എന്റെ ആദ്യത്തെ അവാര്‍ഡ്. ഒപ്പം നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ആദ്യം കടപ്പെട്ടിരിക്കുന്നത് ബല്‍ക്കി സാറിനോടാണ്. എന്നെ ഡാനിയായി തിരഞ്ഞെടുത്തതിന്, ക്ഷമയോടെ മാര്‍ഗദര്‍ശിയായതിന് അദ്ദേഹത്തോടും സഹതാരങ്ങളോടും നന്ദി പറയുന്നു.’- ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മുംബൈയിലെ ധാരാവിയില്‍ വന്‍ തീപ്പിടിത്തം; അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

മുംബൈ: ധാരാവിയില്‍ വന്‍ തീപ്പിടിത്തം. പുലര്‍ചെ മൂന്നരയോടെ കമലാ നഗര്‍ ചേരിയിലാണ് തീപ്പിടിച്ചത്. പത്തോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

തീ ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തന്നെയാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ലെവല്‍ വിഭാഗത്തില്‍പെട്ട തീപ്പിടിത്തമാണ് ഉണ്ടായിരിക്കുന്നതെന്നും നിലവില്‍ ആര്‍ക്കും തന്നെ പരുക്കേറ്റതായോ മറ്റ് അപകടങ്ങള്‍ ഉണ്ടായതായോ വിവരം ലഭിച്ചിട്ടില്ലെന്നുമാണ് അഗ്നിരക്ഷാസേന അറിയിക്കുന്നത്. ഒരു പരിധിവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്നാണ് വിവരം.

സ്ഥലത്ത് മുംബൈ ഫയര്‍ ബ്രിഗേഡ് ഇപ്പോള്‍ തിരച്ചില്‍ നടത്തുകയാണ്. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ വലിയ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group