Home Featured ആരോഗ്യനില വഷളായി; മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ

ആരോഗ്യനില വഷളായി; മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആശുപത്രിയിൽ. ആരോഗ്യ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന.

അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മന്‍മോഹന്‍ സിംഗിന് കടുത്ത ശ്വാസ തടസ്സമുണ്ടായെന്നും ഇതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എമര്‍ജെന്‍സി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യനില നിരീക്ഷിക്കുകയാണ്.

രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ’; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഗായിക അമൃത സുരേഷിന് നിരന്തരം സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞപ്പോഴും അമൃത ആക്രമണം നേരിട്ടിരുന്നു. ഗോപി സുന്ദര്‍ അമൃത സുരേഷുമായുള്ള സെല്‍ഫി പങ്കുവച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പുറത്ത് വരുന്നത്.ഇപ്പോഴിതാ ഈ പെട്ടെന്നുള്ള പ്രതികരണത്തെക്കുറിച്ചും ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും തുറന്ന് പറയുകയാണ് അമൃത. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയും പ്രതികരിക്കാതെ ഇരുന്നാൽ ശരിയാവില്ലെന്ന് മനസിലാക്കിയാണ് അത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് അമൃത പറയുന്നത്. സഹിക്കാനാവുന്ന അത്രയും ക്ഷമിച്ചു. കുഞ്ഞിനെ വലിച്ചിടുന്നു എന്ന് തോന്നിയപ്പോഴാണ് പ്രതികരിച്ചതെന്നും അമൃത കൂട്ടിച്ചേർത്തു.

ലീഗൽ എഗ്രിമെൻ്റിൻ്റെ പുറത്താണ് ഡിവോഴ്‌സ് നടന്നതെന്നാൻ അമൃത പറയുന്നത്. പരസ്‌പരം പരസ്യമായി കുറ്റപ്പെടുത്താൻ പാടില്ലെന്നും അതിലുണ്ടായിരുന്നു. ഞാൻ എവിടെയും ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴും ആരെയും ഉപദ്രവിക്കാനും ശല്യം ചെയ്യാനും പോകുന്നില്ല. അവർ സന്തോഷമായിരിക്കട്ടെ. നമ്മളെ ഉപദ്രവിക്കാതിരുന്നാൽ മതി. സംഗീതത്തിലൂടെയാണ് എല്ലാത്തിനെയും അതിജീവിക്കാൻ സാധിച്ചതെന്നും ഇപ്പോൾ രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണെന്നും അമൃത പറയുന്നു.

ഗോപി സുന്ദറിനും എനിക്കും ഇടയിൽ സംഗീതമെന്ന ഒരു കോമൺ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ ഇന്നേവരെ അടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. അദ്ദേഹം ഒരു പീസ്‌ഫുൾ മനുഷ്യനാണ്. രണ്ടുപേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ മനസിലായി. അങ്ങനെ സമാധാനപരമായി പിരിഞ്ഞു. ജീവിതത്തിൽ ഇത്രയും വലിയൊരു കാര്യം തീരുമാനിക്കുമ്പോൾ അത് ചീത്തയായി പോകണം എന്ന് കരുതി എടുക്കില്ലല്ലോ എന്നും അമൃത സുരേഷ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group