95ാമത് ഓസ്കർ പുരസ്കാര വേദിയിൽ ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായി എത്തുന്നത് നടി ദീപിക പദുക്കോൺ. അക്കാദമി പുറത്തുവിട്ട ചടങ്ങിലെ അവതാരകരുടെ പട്ടികയില്‍ ദീപികയും ഇടംപിടിച്ചിട്ടുണ്ട്. 16 പേരാണ് അവതാരകരായുണ്ടാവുക. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡന്‍, ട്രോയ് കോട്സൂര്‍, ജോനാഥന്‍ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെന്‍ എന്നിവരാണ് പുരസ്‌കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍.
2016ൽ പ്രിയങ്ക ചോപ്രയും ഓസ്കർ അവതാരകയായി എത്തിയിരുന്നു.ഇതാദ്യമായല്ല രാജ്യാന്തര വേദികളില്‍ ദീപിക തിളങ്ങുന്നത്. ഖത്തറില്‍ ഈയിടെ കഴിഞ്ഞ ഫിഫാ ലോകകപ്പില്‍ ട്രോഫി അനാവരണം ചെയ്തത് ദീപികയായിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന കാന്‍ ചലച്ചിത്രമേളയിലെ ജൂറിയംഗമായും ദീപിക ഇടംപിടിച്ചു.മാർച്ച് 13നാണ് ഓസ്കർ അവാർഡ് പ്രഖ്യാപനം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസംകൂടിയാണത്.
മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’വാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് തിളക്കത്തിലാണ് ഗാനം ഓസ്‌കറിലും മാറ്റുരയ്ക്കാനെത്തിയിരിക്കുന്നത്. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ് എലിഫെന്റ് വിസ്‌പേഴ്‌സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്‌കറില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍
വനിതാ ഡോക്ടറെ പീഡിപ്പിച്ച പുരുഷ നഴ്‌സ് അറസ്റ്റില്‍
കോഴിക്കോട് വനിതാ ഡോക്ടറെ പീഡിപ്പിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പുരുഷ നേഴ്‌സിനെ അറസ്റ്റ് ചെയ്തു.തൃശൂര്‍ സ്വദേശി നിഷാം ബാബുവിനെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്.ഡോക്ടറും നിഷാമും മൈസൂരിലെ ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. കോയമ്ബത്തൂരില്‍ മറ്റൊരു ജോലി വാഗ്ദാനം ചെയ്തു വനിതാ ഡോക്ടറെ കോഴിക്കോടെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളിയായ വനിതാ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്. ജോലി വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി